താൾ:NijanandaVilasam-SriChattampiSwamikal.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ഇരിക്കുന്നതായിട്ടു അനുഭവിക്കപ്പെടുമ്പോൾ ആ ഘടം വികാരിവസ്തുവായിരുന്നാലും, കലർന്നു കിടക്കുന്ന കടുകുജീരകങ്ങളെ പിരിച്ചു കാണുന്നതുപോലെ, അതിൽ സത്തിനെ പിരിച്ചു കാണണം. സത്ത് എവിടെയും സദ്രൂപമായി വേർപെടാത്തതുകൊണ്ട് വികാരികളായ അവറ്റിന്നു ഭിന്നമായ ഈ സത്തു നിർവികാരിയാകത്തക്കതാകും. അതിന്റെ ധർമ്മവും നിർവികാരമാകും. പ്രത്യക്ഷാനുഭൂതിരൂപമായ ഘടത്തെ അനുഭവിക്കുമ്പോൾ അത് സത്ന്വഭാവത്തോടുകൂടിയതാകണമെങ്കിൽ, നീക്കം കൂടാതെ എല്ലായിടത്തും നിർവികാരമായ സത്ന്വഭാവം ഇരുന്ന് അനുഭവിക്കപ്പെടേണ്ടതാണ്. അങ്ങനെ അനുഭവിക്കപ്പെടുകിൽ, ഒരിരുമ്പുദണ്ഡു പൃഥ്വിയിൽ കോർത്തിരിക്കേ അതിനെ എടുത്തേച്ചു നോക്കുമ്പോൾ ആ ദണ്ഡു ഇരുന്ന സ്ഥലം മുഴുവൻ പൃഥി ഇരിക്കാത്തതുപോലെ, നിർവികാരമായ സത്ത് വ്യാപിച്ചിരുന്ന ഘട്ടം മുഴുവനിലും വികാരത്തോടുകൂടിയ ഘടത്തിന്റെ ഭാവം കാണപ്പെടുകയില്ല. അപ്രകാരം കാണപ്പെടാതെ ഘടവികാരം മാറിയാൽ വികാരത്തെ കൂടാതെ ഘടത്തിനു രൂപം വേറില്ലാത്തതിനാൽ ആ രൂപം കൂടാതെ, ഘടമില്ലാതെ, വിട്ടുപോകും. ഇപ്രകാരം നീങ്ങിയാൽ മുമ്പ് ഘടമിരുന്ന എല്ലാ സ്ഥലത്തും അതിന്റെ അഭാവം ഉള്ളതായി ഭവിക്കും. ആ അസത്തായ അഭാവവും അഭാവമായ ഒരു വസ്തുവായിരിക്കേണ്ടമെങ്കിൽ അതിങ്കലും മുൻനിരൂപിച്ചപ്രകാരം ആ അവസ്ഥയിൽ ഈ സത്ത് ആവശ്യം അനുഭവപ്പെടേണ്ടതാണ്. അങ്ങിനെയാകുമ്പോൾ, പ്രകാശത്തിൽ ഇരുൾ സിദ്ധിക്കാത്തതുപോലെ, സത്തിൽ ഒരിക്കലും അസത്ത് സിദ്ധിക്കയില്ല. ഇപ്രകാരം ഘടത്തേയും, ഘടാഭാവത്തേയും ഭാവാഭാവാഹംകാരമില്ലാത്ത നിർവികാരമായ സത്ത് ബാധിക്കപ്പെടാത്ത വസ്തുവാകയാൽ അതിനെ നിർവികാരമായിട്ടു പ്രത്യക്ഷത്തിൽ ഇരിക്കുന്നപ്രകാരം അനുഭവത്തിൽ കണ്ട്, ആ

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/48&oldid=166003" എന്ന താളിൽനിന്ന് ശേഖരിച്ചത്