താൾ:NijanandaVilasam-SriChattampiSwamikal.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)


ആചാഃ ശ്രുതി എല്ലായിടത്തും അർത്ഥത്തോടുകൂടിയതായിട്ടു തന്നെ കാണപ്പെട്ടിരിക്കേ, അർത്ഥമെന്നതു വസ്തുവാകയാൽ, ആ വചനം മാത്രം എങ്ങനെ അർത്ഥത്തോടു കൂടാത്തതായിരിക്കാം.

ശിഃ ഇരിക്കിൽ അതു ശ്രുതിക്കു ദോഷമല്ലയോ ?

ആചാഃ ആ വചനങ്ങളുടെ അർത്ഥം തന്നെ ഉത്തരവുമാകും. മായാ എന്നാൽ, യാ=യാതൊന്ന്, മാ=ഇല്ലാത്തതോ, സാ=അത് മായയാകും.

ശിഃ എന്നാൽ ഒരു വിധത്തിലും, സ്വരൂപസിദ്ധിയില്ലാത്ത അവസ്തുവെ ജഗത്കാരണമായി പറഞ്ഞത് എന്തു നിമിത്തം ?

ആചാഃ സ്വരൂപമില്ലാത്ത കാരണംപോലെ കാര്യവും സ്വരൂപമില്ലാത്തതാകുന്നു എന്നറിയുന്നതിലേയക്കു തന്നെയാണ്.

ശിഃ ഇങ്ങനെയാണെങ്കിൽ കർത്താ, ക്രിയ ഇവറ്റാൽ അലങ്കരിക്കപ്പെട്ട വിചിത്രങ്ങളായ ബഹുവിധനാമരൂപങ്ങളോടുകൂടിയ ഇഹപരമെന്ന അണ്ഡപിണ്ഡചരാചരമാകുന്ന ജഗത്ത് കാരണമായ മായയോടും അവസ്തുവെന്നാകിൽ, വന്ധ്യാപുത്രൻ വിസ്താരമായാകട്ടെ ചുരുക്കമായാകട്ടെ ശുഭാശുഭങ്ങൾക്കു ആദരവായ ഗുണങ്ങളാൽ വചനിക്കുന്നതിനു വിഷയമായിട്ടു എപ്രകാരം ഇല്ലയോ അപ്രകാരമേ, ഈ പ്രപഞ്ചവും ശ്രുതിക്കു വിഷയമാകത്തക്കതാകയില്ല. വാക്കാലും മനസ്സാലും പ്രാപിച്ചുകൂടാത്തതെന്നുള്ള പ്രമാണത്താൽ പരമാത്മവസ്തുവും ആ ശ്രുതിക്കു വിഷയമാകത്തക്കതാകയില്ല. ഇങ്ങനെ രണ്ടും നിർവിഷയപ്പെടുമ്പോൾ ശ്രുതി ഏതിനെയാണ് വിസ്തരിച്ചു പറഞ്ഞത് അതിന് ഉത്തമപ്രമാണമെന്ന് പേരുള്ളതെങ്ങനെ ?

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/42&oldid=165997" എന്ന താളിൽനിന്ന് ശേഖരിച്ചത്