താൾ:NijanandaVilasam-SriChattampiSwamikal.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ആചാഃ പ്രപഞ്ചവും പരമാത്മവസ്തുവും നിർവിഷയമായിരിക്ക ഹേതുവായിട്ടുതന്നെയാണ് ശ്രുതി, വിസ്തരിച്ചു പറയുന്നതായും ഉത്തമപ്രമാണമായും ഭവിച്ചത്. ശ്രുതി എന്നത് ഉപദേശരൂപ മാകയാൽ ആ ഉപദേശം അതീന്ദ്രിയമായ വസ്തുവിനെത്തന്നെ കുറിക്കുന്നതായിരിക്കും. പ്രത്യക്ഷമായിരിക്കുന്ന ഘടകത്തെ കണ്ടവന്ന് ആ ഘടോപദേശം ലോകത്തു കണ്ടില്ല. അറിയാത്ത അർത്ഥത്തെ അറിയുംവണ്ണം ബോധിപ്പിക്കുന്നതത്രേ ഉപദേശ ത്തിനുള്ള മാഹാത്മ്യം. ആ ഉപദേശത്താൽ വ്യവഹാരദശയിൽ അതീന്ദ്രീയങ്ങളായ പുണ്യപാപങ്ങളും, അവറ്റിൻ ഫലങ്ങളും, പരമാർത്ഥദശയിൽ സച്ചിദാനന്ദമായ പരമാത്മാവും, ഉപദേശിക്കപ്പെടും.

ശിഃ എന്നാൽ വ്യവഹാരപരമാർത്ഥഭേദങ്ങളാൽ ഉപദേശിക്കപ്പെടുന്ന അർത്ഥങ്ങൾ രണ്ടു വകയായിരിക്കയാൽ അവ പ്രഞ്ചവും പരമാത്മാവും ആയിരിക്കാം. പുണ്യപാപസംബന്ധം ജഗത്തിനു ചേരത്തക്കതായിരിക്കുന്നതിനാൽ ഇങ്ങനെ ശ്രുതിയിൽത്തന്നെ പുണ്യപാപങ്ങളെ മുന്നിട്ട് പ്രപഞ്ചം ഉപദേശിക്കപ്പെട്ടിരിക്കേ അതിനെ അവസ്തുവെന്നു എങ്ങിനെ പറയാം ? മേലും പരമാത്മാവു വാങ്മനസ്സുകൾക്കു വിഷയമായിട്ടില്ലാത്തതുകൊണ്ട് പ്രയോജനമറ്റതാകുമല്ലോ? വിഷയപ്രയോജനങ്ങൾ വിട്ടുനീങ്ങിയിടത്ത് ശാസ്ത്രപ്രവൃത്തി എങ്ങിനെ ചേരും ?

ആചാഃ വ്യവഹാരം എന്നത് ശാസ്ത്രപ്രമാണപ്പടി കല്പിക്കപ്പെട്ട്, സ്വപ്നത്തിൽ ഒരു രാജകുമാരന് ആ അവസ്ഥയിൽ രാജനീതി ചെയ്യുന്നതിനു ഉപകാരമായി അവനറിയാൻ പാടില്ലാത്ത നീതികളെ അവന്റെ മനോരാജിയെ അനുസരിച്ച് ഉപദേശിപ്പതുപോലെ, ഭ്രാന്തിയാൽ കല്പിക്കപ്പെട്ട വ്യവഹാരമെന്ന പ്രപഞ്ചത്തിൽ ഇഹപരങ്ങളെ പരിപാലനം

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/43&oldid=165998" എന്ന താളിൽനിന്ന് ശേഖരിച്ചത്