താൾ:NijanandaVilasam-SriChattampiSwamikal.djvu/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

യഥാർത്ഥമായ ഉത്തമപ്രമാണവും അതിന്റെ ലക്ഷ്യമായ പരമാർത്ഥവസ്തുവിന്റെ സ്വഭാവവും ഒരു കാലത്തും ഭേദിക്കില്ല. സുഷുപ്തി, പ്രളയം ഈ രണ്ടവസ്ഥയേയും ശ്രുതിയുക്ത്യനുഭവങ്ങൾ ഷോധനം ചെയ്യുന്ന അവസരത്തിൽ അധികാരിഭേദംകൊണ്ട് വസ്തുനിർണ്ണയം ഭേദിച്ചു കാണപ്പെടുന്നതിനെ പര്യാലോചിച്ചാൽ, ഭിന്നഭിന്നങ്ങളായ വ്യാധികളും അവകൾക്ക് ശരിയായ പലപല ഔഷധങ്ങളും അവയുടെ ഫലങ്ങളും ശാസ്ത്രയുക്തി അനുഭവങ്ങളാൽ ഉണ്ടായാലും ആ വ്യാധികളെ നീക്കുന്ന ആ ഉപായങ്ങൾ, നീക്കുവാൻ കഴിയാത്ത മരണമെന്ന മഹാവ്യാധിയെ മാറ്റുന്നതിന് ഉപായങ്ങളായി ഭവിക്കാത്തതുപോലെയും, ആ മരണമെന്ന വ്യാധി നീങ്ങുന്നതിനുപായമായിട്ട്, ഏറ്റവും മഹാനായ മാർക്കണ്ഡേയൻ എന്ന മുനിക്ക് "മൃത്യഞ്ജയൻ" എന്ന പരമശിവനെപ്പോലെയും, മറ്റുള്ള അധികാരികളും ആ അധികാരികളെ ചേർന്നു പ്രമാണങ്ങളും അവറ്റിൻ ഫലങ്ങളും ഉത്തമാധികാരിയും അവനെ സംബന്ധിച്ച പ്രമാണവും തത്ഫലവുമായി പ്രകാശിക്കും. ആകയാൽ സത്ത്, അസത്ത്, സദസത്ത് എന്ന് ലക്ഷണം പറയത്തക്കതല്ലാത്ത വിലക്ഷണത്വം മായയ്ക്കു മാത്രമല്ലാതെ ആത്മാവിനു ചേരുകയില്ല. സത്തെന്നും അസത്തെന്നും സദസത്തെന്നും നിശ്ചയിക്കത്തക്കതല്ലാത്തതു എന്നത് ആത്മാവിനെ സംബന്ധിക്കുമ്പോൾ ആ ഉപാധിയിനാലാകട്ടെ സ്വയമായാകട്ടെ യാതൊരു സ്വരൂപവുമില്ലാത്തതിനാൽ മായയെ സംബന്ധിക്കുമ്പോൾ സ്വരൂപമില്ലാത്ത അവസ്തുവെന്നും നിർണ്ണയിക്കപ്പെടും.

ശിഃ വസ്തുത്വമേ മായയ്ക്കില്ലെങ്കിൽ അതിനെ ജഗത്കാരണമെന്നും, പറയാൻ പാടില്ലാത്ത വിലക്ഷണവസ്തുവെന്നും ശ്രുതിയിൽ എന്തിനായിട്ടു പറയപ്പെട്ടു ?

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/41&oldid=165996" എന്ന താളിൽനിന്ന് ശേഖരിച്ചത്