താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു "പഞ്ചതാരപ്പൊടി ഏറ്റം ചിലത്തിയാൽ

 നെ......"

കരുണാകരമേനോൻ: ഇനി ചൊല്ലണ്ട. ശരിതന്നെ. തോന്നി. എങ്കിലും ഇനിയും വേണമല്ലൊ രണ്ടക്ഷരം കൂടി.

മാധവമേനോൻ: അതും പറഞ്ഞുകളയാം. അതും തോന്നി. കിഞ്ചിൽ എന്നായാൽ ദോഷമുണ്ടോ? വെച്ചുചൊല്ലി നോക്കൂ.

കരുണാകരമേനോൻ:

 അഞ്ചാതമ്പോടു പാരിൽ മലയൊടു സമയാം
   പൂതനാ താമരാക്ഷി

 വഞ്ചിപ്പാൻ കൊഞ്ചിവന്നിട്ടുടനിഹ കുചകം--
   ഭം കൊടുത്തോരു നേരം

 ചെഞ്ചെമ്മേ ചഞ്ചലാക്ഷീം യമപുരമഥ പൂ--
   കിച്ച ചട്ടറ്റ കുട്ടൻ

 നെഞ്ചിൽ കിഞ്ചിൽ പ്രസാദം കനിവതിനു കൃപാം
   തെണ്ടിനേനിണ്ടലെന്യേ

മാധവമേനോൻ: അയ്യ്യാ! രസികൻ ശ്ലോകമായില്ലെ? ഇത്ര നല്ല ശ്ലോകം ഞാൻ ഇപ്പോഴൊന്നും കേൾക്കാറില്ല. ഭേഷ് ഭേഷ്. ഒരിക്കൽക്കൂടി കേൾക്കണമിനിക്ക്.

കരുണാകരമേനോൻ: ഞാൻ ഇത് ഇത്ര നന്നാകുമെന്ന് സ്വപ്നേപി കരുതീട്ടുണ്ടായിരുന്നില്ല. ഇതാ ചൊല്ലിക്കൊള്ളൂ--- എന്നും പറഞ്ഞ് തന്റെ കയ്യിൽ ഇരിക്കുന്ന കടലാസുതുണ്ട് മാധവമേനോന്റെ പക്കൽ കൊടുക്കുന്നു.

അപ്പഴേക്കും ശങ്കരൻ ചടപടാ എന്നു കോണിപ്പടി കയറി ബദ്ധപ്പെട്ടു വന്ന് രണ്ടു മടക്ക് ഒന്നാന്തരം ഇഞ്ച കൊണ്ടുവന്ന് "ഇതാ ഇഞ്ച" എന്നും പറഞ്ഞ് കരുണാകരമേനോന്റെ അടുക്കൽ വെച്ചു.

കരുണാകരമേനോൻ വെളുപ്പാൻ കാലത്തുതന്നെ കുളിച്ചിരിക്കുന്നു. പക്ഷേ, ഈ വിഡ്ഢി ശങ്കരൻ ആ കഥ മറന്നു. സ്വാമിഭക്തിയും മറ്റും കലശലാണെങ്കിലും ശങ്കരൻ കുറേ വിഡ്ഢിയാണ്. തന്റെ എയമാൻ നാടകം ഉണ്ടാക്കയാണെന്നു കേട്ടതുമുതൽ ഇവനു കരുണാകരമേനോന്റെ നേരേ ബഹുമാനവും ഭക്തിയും എരട്ടിച്ചിരിക്കുന്നു. മാധവമേനോൻ മാളികമുറിയിലേക്ക് കയറിപ്പോയിട്ട് അല്പനേരം കഴിഞ്ഞപ്പോൾ ഈ ശങ്കരൻ പതുക്കെ ചെന്ന് കോണിവാതിക്കൽ അവരെന്താണ് പറയുന്നതെന്ന് കേൾപ്പാനായി അനങ്ങാതെ നിൽക്കുന്നുണ്ടായിരുന്നു. കരുണാകരമേനോൻ വേണ്ടുംവണ്ണം തേച്ചുകുളിയും മറ്റും കഴിക്കുന്നില്ലെന്നും അതുകൊണ്ട് കല്യാണിയമ്മ അല്പം മുഷിഞ്ഞിരിക്കുന്നു എന്നും മാധവമേനോൻ പറഞ്ഞ ഉടനേതന്നെ കരുണാകരമേനോൻ "ഞ്ച" ഉണ്ടാക്കിത്തരു എന്നു പറഞ്ഞത് തന്നോടാണെന്നും തന്നെ കരുണാകരമേനോൻ കാണുക കഴിഞ്ഞു എന്നും ശങ്കരൻ കണക്കാക്കി ഇഞ്ച ക്ഷണത്തിൽ തയ്യാറാക്കിക്കൊണ്ടു വന്നിരിക്കയാണ്. കരുണാകരമേനോൻ ഊണു കഴി

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/7&oldid=203431" എന്ന താളിൽനിന്ന് ശേഖരിച്ചത്