താൾ:Mevadinde Pathanam 1932.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം

ക്കും. വരു കല്യാണി! സഹോദരീസഹോദരന്മാരായ നമുക്കു നമ്മുടെ തോണിയെ സംക്ഷുബ്ധമായ ഈ സംസാരസാഗരത്തിലിറക്കാം. നോക്കു, അക്കരപറ്റിയെന്നും വരാം ഇല്ലെന്നും വരാം. അച്ഛാ! നമസ്കാരം. (കല്യാണിയേയും കൂട്ടിക്കൊണ്ടു് അജയസിംഹനവിടെ നിന്നുപോകുന്നു. ഗോവിന്ദസിംഹൻ ശിലാവിഗ്രഹം പോലെ അവിടെ തെല്ലുനേരം നിന്നശേഷം പോകുന്നു)

സ്ഥാനം - ചിതോരിന്റെ സമീപത്തുള്ള ഒരു കാടു, സമയം - സന്ധ്യ (സഗരസിംഹനും അരുണസിംഹനും ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ നില്ക്കുന്നു. അസ്തമയപർവ്വതത്തിന്മേലാദിത്യനസ്തമിക്കുന്നു) സാഗര - ഈ രാജ്യത്തു താമസിക്കാനെനിക്കു ലേശം പോലും മനസ്സില്ല. ചിതോരിലെ കോട്ട ഏകദേശം ഒരു കാരാഗാരമാണു. പുരാതനത്വം, ഭയങ്കരത, അന്ധകാരം, അതിനുംപുറമെ ചുറ്റുപാടും പർവ്വതങ്ങളും വൃക്ഷങ്ങളും; വിജനം! ഇത്ര പ്രായംചെന്ന മരങ്ങൾ ഞാനൊരിടത്തും കണ്ടിട്ടില്ല. അരുണ! ഞാനിപ്പോൾ തന്നെ ആഗ്രയിലേക്കു മടങ്ങിപ്പോവുകയാണു.

അരുണ - മുത്തച്ഛ! എനിക്കീസ്ഥലം വളരെ പിടിച്ചു. ഈ ഓരോ പർവ്വതത്തിലും പണ്ടുള്ളവരുടെ ഓർമ്മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/98&oldid=217264" എന്ന താളിൽനിന്ന് ശേഖരിച്ചത്