Jump to content

താൾ:Mevadinde Pathanam 1932.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ഏഴാം

പാർത്തുവരുന്നു. അവരുടെ ചരിത്രം മുത്തച്ഛനറിഞ്ഞു കൂടെ? സഗര - ഓ! നീ പിന്നേയും ആ പ്രാചീനമഹത്വത്തെക്കുറിച്ചുതന്നെ നിലവിളിക്കുന്നു. എടോ, കഴിഞ്ഞതൊക്കെ പോയില്ലേ? അതിനെപ്പറ്റി തർക്കവും വിതർക്കവും ഒന്നും വേണ്ട, അരുണ - എന്നാൽ മുത്തച്ഛ! നടക്കുന്നതോർത്താൽ കഴിഞ്ഞതു വളരെ നല്ലതായി തോന്നും. ഉള്ളകാലം ക്രൂരവും സ്പഷ്ടവുമാണു. എന്നാൽ കഴിഞ്ഞകാലം മറഞ്ഞതും അസ്പഷ്ടവുമാകുന്നു. കഴിഞ്ഞകാലം ഇരുളടഞ്ഞതും ആശ്ചര്യ്യകരവും സ്വപ്നതുല്യവുമാണൊ എന്നു തോന്നിപ്പോകും. സഗര - എയ്! എനിക്കു ഭയമുണ്ടായിരുന്ന വിഷയംതന്നെ വന്നുചേർന്നു. നിനക്കു പ്രായംചെല്ലുംതോറും നീ നിന്റെ അമ്മയെപ്പോലെയായിവരുന്നു. അവളും ഇതേകാര്യ്യങ്ങൾതന്നെയാണു പറഞ്ഞുകൊണ്ടിരുന്നതു. അതെ, ഇങ്ങനെ പറഞ്ഞുപറഞ്ഞുതന്നെ അവളെ വീട്ടിൽ നിന്നും കാണാതായി. പിന്നെ അവളെക്കുറിച്ചു് ആർക്കും ഒരു വർത്തമാനവുമില്ല. അരുണ - എന്റമ്മേം ഇങ്ങിനെ തന്നെയാ പറഞ്ഞിരുന്നേ?

സഗര - പിന്നെ! ഈ കാര്യ്യങ്ങൾ തന്നെയാണു് അവളുടെ കാലനായിത്തീർന്നതു 'മേവാഡ്, മേവാഡ്' എന്നു പറഞ്ഞുപറഞ്ഞുതന്നെ അവൾക്കു ഭ്രാന്തുപിടിച്ചു. ഗൃഹത്തിൽനിന്നു പോകുകയും ചെയ്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/99&oldid=217265" എന്ന താളിൽനിന്ന് ശേഖരിച്ചത്