Jump to content

താൾ:Mevadinde Pathanam 1932.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ആറാം

ഉപേക്ഷിച്ചുകളയരുതു്. അവിടുന്നെന്താ ചെയ്യുന്നതെന്നു് അറിയുന്നില്ല. ഗോവിന്ദ - അജയ! എനിക്ക് നല്ലവണ്ണമറിയാം. കല്യാണീ! രാജ്യത്തിന്റെ യഥാർത്ഥശത്രുവായിരിക്കുന്നവനു് എന്റെ ഗൃഹത്തിൽ സ്ഥാനമില്ല. നിനക്കു ധർമ്മം ഭർത്താവാണെങ്കിൽ എനിക്കു ധർമ്മം രാജ്യമാണു. പൊയ്ക്കൊൾക കല്യാണി - അച്ഛന്റെ കല്പനപോലെ. (കല്യാണി പോകുവാൻ തൈയാറാവുന്നു.) അജയ - കല്യാണി! നിൽക്കു! അച്ഛാ! എനിക്കും പോവാനനുവാദം തന്നാലും. ഗോവിന്ദ - (പിമ്പോട്ടു തിരിഞ്ഞു്). ഇതെന്താണജയ! അജയ - ഈ അബലയായ ബാലികയെ ഞാൻ തനിയേ അയയ്ക്കയില്ല. ഞാനും ഇവളുടെ കൂടെ പോകുന്നു. ഗോവിന്ദ - എന്നാലജയ! നീ വീട്ടിൽനിന്നു പോകണമെന്നു ഞാൻ പറഞ്ഞിട്ടില്ലല്ലൊ!

അജയ - അച്ഛ! ഞാനുമങ്ങനെ അപേക്ഷിച്ചിട്ടില്ല. കല്യാണി സ്ത്രീയാണു്. അവളുടെ പരിശുദ്ധമായ ഉദ്ദേശം മൂലമായി അവളെ ഗൃഹത്തിൽനിന്നു ബഹിഷ്കരിക്കയും ഹിംസകന്മാരാൽനിബിഡമായ ലോകത്തിൽ ഏകാകിനിയായി പരിത്യജിക്കയും ചെയ്തിരിക്കുന്നു. ഇപ്പോളവളുടെ ഭർത്താവിവിടെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹമവളെ രക്ഷിക്കുമായിരുന്നു. അദ്ദേഹമില്ലാതേകണ്ടായിപ്പോയി. എന്നാലവളുടെ സഹോദരനുണ്ടു്. അവനവളെ രക്ഷി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/97&oldid=217263" എന്ന താളിൽനിന്ന് ശേഖരിച്ചത്