രംഗം) രണ്ടാമങ്കം
ണു. ഞാനവിടുത്തെ അഭിമാനത്തെ ഒരിക്കലും നശിപ്പി ക്കയില്ല. അച്ഛ! എനിക്കിന്നു വളരെ വലുതായൊരു മഹത്വത്തിന്റെ അനുഭൂതിയുണ്ടായിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ്യയാണു ഞാനെന്നുള്ള വസ്തുതയറിവാൻ എനിക്കിന്നു ശുഭമായൊരവസരം സിദ്ധിച്ചിരിക്കുന്നു. അവിടുന്നേതുപ്രകാരം അവിടുത്തെ രാജ്യത്തിനുവേണ്ടി ജീവിതത്തെത്തന്നെ പരിത്യജിച്ചിരിക്കുന്നുവോ അതുപോലെ ആനന്ദപരിപൂർണ്ണമായ ആ ആത്മത്യാഗമാകുന്ന മാർഗ്ഗത്തിൽകൂടി ഇന്നു ഞാനും സഞ്ചരിക്കുന്നു. ഇപ്പോളെന്നെത്തടയുവാനാർക്കു സാധിക്കും? ഗോവിന്ദ - ആത്മത്യാഗമോ? ഈ കുലടാവൃത്തിയെ നീ ആത്മത്യാഗമെന്നോ പറയുന്നതു? അജയ - അച്ഛ! അവിടുന്നു നല്ലവണ്ണമാലോചിച്ചു പറയൂ. ക്രോധമൂർച്ഛിതനാകയാൽ എന്താണു പറയുന്നതെന്നുതന്നെ അവിടുന്നറിയുന്നില്ല. യാതൊന്നാണോ അത്യുത്തമവും അതിമനോഹരവും അതിപവിത്രവുമാകുന്നതു അതിനെ അവിടുന്നിത്രമാത്രം കുത്സിതമെന്നു കരുതുന്നതെന്താണെന്നു് എനിക്കു മനസ്സിലാകുന്നില്ല. കല്യാണി - (സഗർവ്വം) ജ്യേഷ്ഠ! നിങ്ങളെനിക്കു ഉത്തമനായ ജ്യേഷ്ഠനാണു. ഗോവിന്ദ - അജയ! കല്യാണിക്ക് ഭർത്താവില്ലെന്നു ഞാൻ നൂറു തവണ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. അവൾ വിധവയാണു്.
കല്യാണി - ഞാനും ഒരു നൂറു തവണ പറയുവാൻ തൈ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.