താൾ:Mevadinde Pathanam 1932.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ആറാം

യാറാണു്. ഇഹത്തിലും പരത്തിലും സദാ അദ്ദേഹമെന്റെ പതിയാണു്. ഗോവിന്ദ - മഹാബത്തുഖാനൊ നിന്റെ പതി? ഇത്ര നിന്ദിതനും, കുത്സിതനും, അധമാധമനും-- കല്യാണി - അച്ഛാ! അവിടുന്നാലോചിക്കണേ! അവിടേയ്ക്കദ്ദേഹം നിന്ദ്യനായിത്തീർന്നെങ്കിലും എനിയ്ക്കദ്ദേഹം പൂജ്യനാണു. ഗോവിന്ദ - പൂജ്യനോ? ആ ജാതിദ്രോഹിയും വിധർമ്മിയുമായ മഹാബത്തുഖാൻ ഗോവിന്ദസിംഹന്റെ പുത്രിക്കു പൂജ്യനോ? ഹാ! ദുർഭാഗ്യമേ! കല്യാണി - (സ്ഥിരമായ സ്വരത്തോടെ) അച്ഛ! ഞാനച്ഛനെ അറിയുന്നില്ല, ജാതിയെ അറിയുന്നില്ല, ധർമ്മത്തേയുമറിയുന്നില്ല. എന്റെ ധർമ്മം ഭർത്താവാണു. ഭർത്താവിനേക്കാൾ ഉത്തമമായി സ്ത്രീകൾക്കു യാതൊരു ധർമ്മവും ശാസ്ത്രകാരന്മാർ വിധിച്ചിട്ടില്ല. അച്ഛ! സ്ത്രീകളുടെ മനസ്സു യാതൊന്നിലെപ്പോൾ ഒരിക്കൽ കുതിച്ചു പായുന്നുവോ, അതു പിന്നെ പീയൂഷസമുദ്രമായിക്കൊള്ളട്ടെ വിഷസമുദ്രമായിക്കൊള്ളട്ടെ, അതുതന്നെയാണവളുടെ ജീവിതം, അതുതന്നെയാണവളുടെ മരണം, അതുതന്നെയാണു്. ഇഹലോകവും, അതുതന്നെയാണു പരലോകവും.

അദ്ദേഹം ഹിന്ദുവാകട്ടെ മുസൽമാനാകട്ടെ, ആസ്തികനാകട്ടെ നാസ്തികനാകട്ടെ, അദ്ദേഹവും ഞാനും ഞങ്ങൾ രണ്ടുപേരും ഒരേ പന്ഥാവിൽകൂടി പോകുന്ന പാന്ഥന്മാരാണു്. ഇതിനുവേണ്ടി ഞാനദ്ദേഹത്തിന്റെകൂടെ നരക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/95&oldid=217261" എന്ന താളിൽനിന്ന് ശേഖരിച്ചത്