താൾ:Mevadinde Pathanam 1932.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ആറാം ഗോവിന്ദ - മഹാബത്തുഖാനിപ്പോഴും നിന്റെ ഭർത്താവാണോ? കല്യാണി - അതേ. തീർച്ചയായും അതേ. ഏതൊരു ഭർത്താവാണോ തന്റെ കളത്രത്തെ ആദരിക്കുന്നതു് അദ്ദേഹത്തെ എല്ലാ സ്ത്രീകളും ബഹുമാനിക്കുന്നു. ഭർത്താവു പാദങ്ങൾകൊണ്ടു പ്രഹരിക്കുമ്പോഴും ആ പാദങ്ങളെ പൂജിക്കുന്നവളെവളോ അവളാണു സാദ്ധ്വി. എവളുടെ ഭർത്തൃഭക്തിക്കു വിരഹത്തിലും ക്ഷയമുണ്ടാകുന്നില്ലയോ, അവജ്ഞതയും അപമാനവും സംഭവിച്ചാലും സങ്കോചമുണ്ടാകുന്നില്ലയോ പതി നിഷ്ഠുരതകാണിച്ചാലും ദുഃഖം ജനിക്കുന്നില്ലയോ; എവളുടെ പതിഭക്തി അന്ധകാരത്തിൽ പൂർണ്ണചന്ദ്രനെന്നപോലെ ശാന്തവും, പ്രചണ്ഡവാതത്തിൽ പർവ്വതം പോലെ നിശ്ചലവും, സഞ്ചാരത്തിൽ ധ്രുവതാരകം പോലെ സ്ഥിരവുമാകുന്നുവോ; എവളുടെ പതിഭക്തി എല്ലാ അവസരങ്ങളിലും എല്ലാ അവസ്ഥകളിലും വിശ്വാസമെന്നപോലെ നിർമ്മലവും, കരുണയെന്നപോലെ അയാചിതവും, മാതൃവാത്സല്യമെന്നപോലെ നിരപേക്ഷവുമാകുന്നുവോ അവളാണു സതീരത്നം. അദ്ദേഹമെന്റെ നാഥനാണു്, എന്റെ പ്രതിയാണു്, എന്റെ ഈശ്വരനാണു്; അദ്ദേഹത്തിന്റെ ഇഷ്ടംപോലെ തന്റെ പാദശുശ്രൂഷയ്ക്കു എന്നെ അനുവദിക്കയോ അനുവദിക്കാതിരിക്കയോ ചെയ്യട്ടേ, എനിക്കു രണ്ടും തുല്യമാണു. ഗോവിന്ദ - രണ്ടും തുല്യമാണോ? കല്യാണി! നീയെന്റെ പുത്രിയല്ലേ?

കല്യാണി - അതേ അച്ഛാ! ഞാനവിടുത്തെ പുത്രിയാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/93&oldid=217258" എന്ന താളിൽനിന്ന് ശേഖരിച്ചത്