താൾ:Mevadinde Pathanam 1932.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം

ർത്തി വന്നിട്ടില്ലേ? തരക്കേടില്ല. എന്നാൽ കേട്ടോ. നീ മഹാബത്തുഖാനു വല്ല എഴുത്തും അയച്ചിരുന്നുവോ? കല്യാണി - ഉവ്വ്, അയച്ചിരുന്നു. (അജയസിംഹൻ പ്രവേശിക്കുന്നു) ഗോവിന്ദ - ഹാ! അദൃഷ്ടം! (രണ്ടു കൈകൊണ്ടും തലയിലടിച്ചിട്ടു) മഹാബത്തുഖാൻ എഴുത്തു മടക്കി അയച്ചു. അതിലിങ്ങനെ എഴുതുകയും ചെയ്തിരിക്കുന്നു. 'കല്യാണി! എനിക്കു നിങ്ങളെ സ്വീകരിക്കുവാൻ സാധിക്കയില്ല.' ഇത്രയുമപമാനം വരുത്തിക്കൂട്ടാതിരിക്കുവാൻ നിനക്കു കഴിഞ്ഞില്ലല്ലൊ? ഇതാ ആ എഴുത്തു. (ഗോവിന്ദസിംഹൻ ആ എഴുത്തു വലിച്ചെറിയുന്നു. കല്യാണി ആ എഴുത്തെടുത്തു വളരെ ഔൽസുക്യത്തോടെ നോക്കുന്നു.) ഗോവിന്ദ - എന്താണജയ! അതു ശരിയല്ലേ? അജയ - അതേ അച്ഛ! അതു വളരെ ശരിയാണു. മുഗളന്മാർ വീണ്ടും മേവാഡിനെ ആക്രമിക്കുവാൻ വന്നിരിക്കുന്നു. ഗോവിന്ദ - ഇത്തവണ സേനാപതിയാരാണു്? അജയ - രാജകുമാരൻ തിരുമനസ്സുകൊണ്ടു്? ഗോവിന്ദ - എത്ര സൈന്യമുണ്ടു? അജയ - ഏകദേശം ഒരുലക്ഷം. ഗോവിന്ദ - ഇത്തവണ സകലവും നശിച്ചുപോകും. യാതൊന്നുമവശേഷിക്കില്ല. മേവാഡിൽ ഏതാനും ചില പ്രാണങ്ങൾ ബാക്കിയുള്ളതും നാമാവശേഷമാകും. എന്താ കല്യാണി! നീ തലതാത്തിനില്ക്കുന്നതു?

കല്യാണി - അച്ഛാ ഞാനെന്തു പറയട്ടെ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/92&oldid=217257" എന്ന താളിൽനിന്ന് ശേഖരിച്ചത്