താൾ:Mevadinde Pathanam 1932.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം

മാനസി - (നാലു മോഹർകൊടുത്തിട്ട്) ഇതു വാങ്ങിക്കോളൂ. ചിത്ര - ഈ മോഹറിൽ കാണുന്നതു റാണാ അമരസിംഹന്റെ രൂപമല്ലേ? മാനസി - അതേ. ചിത്ര - ഇവിടെ രാജകുമാരിയുടെ ചിത്രമൊന്നും കാണുന്നില്ലല്ലൊ? മാനസി - ഇല്ല, എന്റെ ചിത്രമൊന്നുമില്ല. ചിത്ര - കുമാരി കല്പിക്കയാണെങ്കിൽ ഞാനൊരു ചിത്രമെഴുതാം. മാനസി - എന്റെ ഛായയൊ? എന്തിനു്? ചിത്ര - ഇത്രയും കരുണയുള്ള ഒരു മുഖം ഞാനിതു വരേയും കണ്ടിട്ടില്ല. എനിക്കു വളരെ നന്നായി ചിത്രമെഴുതാൻ സാധിക്കില്ലെങ്കിലും കുമാരിയുടെ ചിത്രമെഴുതാൻ കഴിയും. മാനസി - വേണ്ട, ആവശ്യമില്ല. ചിത്ര - എന്താ, ഇതിലെന്താ തരക്കേടുള്ളതു്? മാനസി - ഉണ്ടു്. ഇതിൽ തരക്കേടുണ്ടു്. നിങ്ങൾ പൊക്കോളു. ചിത്ര - അങ്ങനെതന്നെ, ഞാനിപ്പോൾ നിൽക്കട്ടെ. മാനസി - ആകട്ടെ. (ചിത്രകാരി പോകുന്നു) മാനസി - കല്യാണി! നിങ്ങളാരുടെ മുഖമാണിത്ര ഉൽക്കണ്ഠയോടെ നോക്കിക്കൊണ്ടിരിക്കുന്നതു്?

കല്യാണി - ആരുടേയുമല്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/82&oldid=217244" എന്ന താളിൽനിന്ന് ശേഖരിച്ചത്