Jump to content

താൾ:Mevadinde Pathanam 1932.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (അഞ്ചാം

(മാനസി തെല്ലുനേരം ആ ചിത്രത്തിന്റെ മുഖത്തു നോക്കിയശേഷം ചിരിക്കുന്നു) കല്യാണി - എന്താ ഭവതി ചിരിക്കുന്നതു്? മാനസി-നോക്കു, എത്ര വിഡ്ഢിയാണെന്നു കാണാനില്ലേ? മുഖത്തിന്റെ വർണ്ണവും മട്ടും ഭാവവുമെല്ലാമൊന്നുനോക്കു! വളഞ്ഞുപുളഞ്ഞു ചീകിയൊതുക്കിയ മുടിയും നടുവിൽ ഒരു സീമന്തരേഖയും! ഒരു പെണ്ണിന്റെ വേഷംകെട്ടിയിരിക്കുന്നു. എത്ര മൂഢനും അഹങ്കാരിയും! എന്തൊരു കാടനുമാണെന്നു നോക്കു? ഇതാരാണു്! ചിത്ര - മഹാബത്തുവാൻ. മാനസി - സേനാപതി മഹാബത്തുഖാനോ? നോക്കട്ടെ. (സൂക്ഷിച്ചുനോക്കീട്ടു) പ്രകൃതിവീരന്റെ മുഖമാണു, എന്തൊരു വിശാലനെറ്റി! എത്ര തീവ്രമായ ദൃഷ്ടികൾ! ഈ തേജസ്സും, ഈ ദാർഢ്യവും, ഈ ഔദാര്യ്യവും, ഈ ആത്മാഭിമാനവും, ഇതൊക്കെത്തികഞ്ഞു ഒരാളെ കാണാൻ പ്രയാസമാണു്. എന്താ കല്യാണിയിത്ര ശുഷ്കാന്തിയോടുകൂടി നോക്കിക്കൊണ്ടിരിക്കണേ? കല്യാണി - (തലകുനിച്ചിട്ടു) ഒന്നുമില്ല. മാനസി - ഈ ചിത്രങ്ങളൊക്കെ എവരുടെയാ? ചിത്ര - ചക്രവർത്തിയുടെ അന്തഃപുരസ്ത്രീകളുടെ. മാനസി - ആട്ടെ, ആക്ബരുടേയും, ജഹാംഗീരിന്റേയും, മാനസിംഹന്റേയും മഹാബത്തുഖാന്റേയും ഇങ്ങനെ നാലെണ്ണമെടുത്തോളാം. ഇതു നാലിനുംകൂടി എന്താ വില?

ചിത്രകാ - രാജകുമാരിക്കു് ഇഷ്ടമുള്ളതു തന്നാൽ മതി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/81&oldid=217243" എന്ന താളിൽനിന്ന് ശേഖരിച്ചത്