താൾ:Mevadinde Pathanam 1932.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (അഞ്ചാം

(ചിത്രങ്ങൾ തിരിച്ചും മറിച്ചുംവെച്ചു മാനസിയുടെ കയ്യിൽ കൊടുക്കുന്നു) മാനസി - അതുകൊണ്ടെന്താ? ഞാനാചിത്രമെടുത്തു തരാമല്ലൊ. (ഒരു ചിത്രം തിരഞ്ഞെടുത്തു കല്യാണിയുടെ കയ്യിൽ കൊടുത്തിട്ടു്) ഇതുതന്നെയല്ലേ? എടുക്കാം. നിങ്ങളെന്തിനാണിത്ര ലജ്ജിക്കുന്നതു്? ഇദ്ദേഹം നിങ്ങളുടെ ഭർത്താവാണല്ലൊ? കല്യാണി - (തലകുനിച്ചിട്ടു്) എന്നാൽ വിധർമ്മിയാണു്. മാനസി - നിങ്ങളിങ്ങനെയാണോ പറയുന്നതു്? ധർമ്മം? എപ്രകാരം മനുഷ്യരെല്ലാവരും ഒരേ ഈശ്വരന്റെ സന്താനങ്ങളായിരിക്കുന്നുവോ അതേപ്രകാരം എല്ലാ ധർമ്മങ്ങളും ഒരേ ധർമ്മത്തിന്റെ സന്താനങ്ങളാണു്. പിന്നെന്തിനാണു് അവരിലിത്ര ഭ്രാതൃദ്രോഹമെന്നു എനിക്കു മനസ്സിലാകുന്നില്ല. ലോകത്തിൽ ധർമ്മത്തിന്റെ പേർ ചൊല്ലിക്കൊണ്ടു് എത്രത്തോളം രക്തപാതമുണ്ടായിട്ടുണ്ടോ അത്രത്തോളം മറ്റു യാതൊരു കാര്യ്യത്തെപ്പറ്റിയുമുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. കല്യാണി - എനിക്കദ്ദേഹത്തിന്റെ പേരിൽ സ്നേഹം തോന്നിയാൽ അതൊരു പാപമാണോ?

മാനസി - സ്നേഹം തോന്നുന്നതിൽ പാപമോ? ഒരുവൻ ദുഷ്ടനാണെങ്കിൽ അവനെ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രത്തോളം പുണ്യമാണു്. അതുപോലെ കുത്സിതൻ അനുകമ്പയ്ക്കും പാത്രമാണു്. പ്രപഞ്ചത്തിൽ മുഴുവ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/83&oldid=217245" എന്ന താളിൽനിന്ന് ശേഖരിച്ചത്