താൾ:Mevadinde Pathanam 1932.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (മൂന്നാം

റാണ - ങ ഹാ! സോദരി! അതെനിക്കറിയാം. സത്യ - മഹാരാജാവേ! മേവാഡിനുവേണ്ടി എന്റെ സുഖഭോഗങ്ങളേയും അച്ഛനേയും പുത്രനേയും സർവ്വസ്വത്തേയും പരിത്യജിച്ചു് ഒരു ചാരണിയുടെ വേഷത്തിൽ മേവാഡിന്റെ അരണ്യങ്ങളിലും സാന്തപ്രദേശങ്ങളിലും ഞാൻ മേവാഡിന്റെ മാഹാത്മ്യം പാടിക്കൊണ്ടു സഞ്ചരിക്കയാണ്. എന്റെ പ്രിയപ്പെട്ട മേവാഡിനെ കേവലം തുച്ഛവും അനാവശ്യമായ പദാർത്ഥമെന്നപോലെ അവിടുന്നു വലിച്ചെറിയുമോ? (സത്യവതിയുടെ നേത്രങ്ങൾ അശ്രുപൂർണ്ണങ്ങളാകുന്നു. തൊണ്ടയിടറുന്നു. അവർ കണ്ണു തുടക്കുന്നു.) റാണ - സോദരി! സമാധാനിക്കുക. നിങ്ങളെന്റെ സോദരിയും രാജകന്യകയുമാണ്. ഏതൊരു ദേശത്തിനുവേണ്ടി നിങ്ങൾ നിങ്ങളുടെ ജീവനെ ബലികഴിച്ചുവോ ആ ദേശത്തിനുവേണ്ടി അതിന്റെ രാജാവായ നിങ്ങളുടെ സഹോദരനും പ്രാണനെ പ്രദാനംചെയ്യാൻ കഴിയും. ഗോവിന്ദസിംഹ! യുദ്ധത്തിനു സന്നദ്ധനായിക്കൊൾക. സേനയും ശരിപ്പെടുത്തുക. രംഗം മൂന്നു് സ്ഥാനം-മോഡിൽ അബ്ദുല്ലയുടെ കൂടാരം, സമയം - രാത്രി.

(അബ്ദുല്ല, ഹുസ്സേൻ, ഹിദായത്താലി ഇവർ സംസാരിച്ചുകൊണ്ടിരിക്കുന്നു.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/67&oldid=217221" എന്ന താളിൽനിന്ന് ശേഖരിച്ചത്