താൾ:Mevadinde Pathanam 1932.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം

അബ്ദു - ഈ നാട്ടിൽ പർവ്വതങ്ങൾ വളരെ അധികമുണ്ടു്. ഹിദാ - ഉവ്വ്, അതു ശരിയാണ് . അബ്ദു - നിങ്ങളൊരിക്കൽ തോറ്റുവല്ലോ, അപ്പോൾ രാജപുത്രന്മാർ ഏതുഭാഗത്തൂടെയാണാക്രമിച്ചതു്? ഹിദാ - ഞാനൊരിക്കലും തോൽക്കുകയുണ്ടായിട്ടില്ലല്ലൊ. അബ്ദു - നിങ്ങൾ തോൽക്കുകയേ ചെയ്തിട്ടില്ലേ? ശത്രുക്കൾ നിങ്ങളെപ്പിടിച്ചുകെട്ടി തടവുകാരനാക്കി, എന്നിട്ടും നിങ്ങൾ തോറ്റിട്ടില്ലെന്നാ പറയുന്നേ? ഹിദാ - അവരെന്നെ ബന്ധിക്യേ? ഞാൻ സൂത്രത്തിൽ എന്നെ പിടിപ്പിച്ചതാണ്. അബ്ദു - നിങ്ങളവരെക്കൊണ്ടു സൂത്രത്തിൽ നിങ്ങളെ പിടിപ്പിച്ചുവെന്നു പറയുന്നതിന്റെ അർത്ഥമെന്താണ് ?

ഹുസ്സേൻ - അതേ അങ്ങുന്നേ! ഇദ്ദേഹം സൂത്രത്തിലിദ്ദേഹത്തെ പിടിപ്പിച്ചതായിരുന്നു. രാജപുത്രന്മാരുടെ സൈന്യം തലക്കുമീതെയെത്തിയപ്പോൾ നമ്മുടെ ഭടന്മാർ നല്ലവണ്ണമൊന്നാലോചിച്ചു് ഉറയിൽ നിന്നു വാളൂരി. പിന്നെ അവരോരോരുത്തരും അവനവന്റെ വിരിപ്പിൽ ഒരു ഭാഗത്തു വാളും മറ്റൊരു ഭാഗത്തു ഉറിയുംവെച്ചു് ഇരിപ്പായി. അതിന്റെ ശേഷം അവരോരോരുത്തരും വളരെ സുഖമായി അവനവന്റെ മീശപിരിക്കുവാനും തുടങ്ങി. അപ്പോൾ ഭക്ഷണവും തൈയാറായിരുന്നു. ഊണുകഴിക്കാതെ ഒരിടത്തും പോകാൻ വയ്യലോ. ഊണുക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/68&oldid=217222" എന്ന താളിൽനിന്ന് ശേഖരിച്ചത്