രംഗം) രണ്ടാമങ്കം
നിങ്ങളുടെ അംഗങ്ങളിൽ കൊടുങ്കാറ്റുമാണു്. സൂര്യ്യനെപ്പോലെ പ്രകാശമാനവും ജലപ്രവാഹംപോലെ പ്രബലവും വജ്രംപോലെ ഭയാനകവുമായ നിങ്ങളാരാണു്? നിങ്ങൾ കേവലം ചാരണിയല്ലതന്നെ. സത്യ - മഹാരാജാവേ! അവിടുന്നു ചോദിക്കയാണെങ്കിൽ ഞാൻ പറയാം. എനിക്കിനി എന്നെ ഒളിച്ചുവെക്കേണ്ട ആവശ്യമില്ല. റാണാ പ്രതാപസിംഹന്റെ ജ്യേഷ്ഠൻ സഗരസിംഹന്റെ പുത്രിയാണു ഞാൻ. റാണ - ഏ! നിങ്ങൾ സഗരസിംഹന്റെ പുത്രീയാണോ? സത്യ - അതേ, മഹാരാജാവേ! എന്നെയിങ്ങനെ
പരിചയപ്പെടുത്തേണ്ടിവന്നതിൽ ലജ്ജ തോന്നുന്നുണ്ടു്. എങ്കിലും, അച്ഛന്റെ പാപങ്ങൾക്കു പ്രായശ്ചിത്തമായി ഈ മകളെക്കൊണ്ടു് എത്രത്തോളം സാധിക്കുമോ അത്രത്തോളം ചെയ്യുന്നുണ്ടു്. അച്ഛൻ തന്റെ അനുജന്റെ പുത്രനെ സിംഹാസനത്തിൽനിന്നിറക്കിക്കളയുവാൻ ചിതോർകോട്ടയിൽ സങ്കല്പറാണയായി വന്നിരിക്കുന്നുണ്ടു്. എന്നാൽ അദ്ദേഹത്തിന്റെ മകൾ അദ്ദേഹത്തിനു വിപരീതമായി മേവാർഡുനിവാസികളെ ഉത്സാഹിപ്പിച്ചുകൊണ്ടു സഞ്ചരിക്കുന്നു. സഗരസിംഹൻ മേവാഡിലെ ആരുമല്ലെന്നും അദ്ദേഹം മുഗളന്മാരുടെ വിലക്കുവാങ്ങിയ ദാസനാണെന്നും ഞാനുച്ചത്തിൽ ഉൽഘോഷിച്ചുകൊണ്ടു നടക്കുന്നു. മഹാരാജാവേ! മേവാഡിലെ ഒരൊറ്റ പ്രാണിയെങ്കിലും അച്ഛനു കരം കൊടുത്തിട്ടില്ലെന്നുള്ള വസ്തുതയും അവിടുന്നറിഞ്ഞിരിക്കുമല്ലൊ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.