താൾ:Mevadinde Pathanam 1932.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം

ത്തിലെ ജയത്തിനു ശേഷം സന്ധിയെന്തിനാണു? ആ ഗൌരവമാകുന്ന ശിഖരത്തിൽനിന്നും വഴുതീട്ടു മഹാരാജാവു് അപമാനഗർത്തത്തിൽ പതിച്ചുപോകില്ലേ? റാണ - ചാരണി! ദേവാർ യുദ്ധകാര്യ്യ പോകട്ടെ. ആ യുദ്ധത്തിൽ തീർച്ചയായും നമുക്കുതന്നെയാണു ജയം. ആ ജയമെങ്ങനെയാണുണ്ടായതെന്നറിയാമോ? അതിൽ നമ്മുടെ സൈന്യം പകുതിയിലധികം നശിച്ചുപോയിരിക്കുന്നു. ഇത്രയധികം വീരന്മാരുടെ രക്തമൊഴുക്കീട്ടാണു നമുക്കന്നു വിജയമുണ്ടായതു്. സത്യ - മഹാരാജാവേ! ഇതല്പമെങ്കിലും ചിന്തിക്കാനോ ദുഃഖിക്കാനോ ഉള്ള സംഗതിയല്ല. വീരന്മാരുടെ രക്തമാണു ജാതിക്കഭിമാനമുണ്ടാക്കുന്നതു്. ഏതൊരു ദേശത്താണോ വീരന്മാർ മരിക്കുന്നതു്, ആ ദേശത്തെപ്പററി ദുഃഖിക്കേണ്ട ആവശ്യമില്ല. വീരന്മാർ മരിക്കാതിരിക്കുന്ന ദേശത്തെപ്പറ്റിയാണു വ്യസനിക്കേണ്ടതു്. റാണ - എന്നാൽ നാമൊരിക്കൽകൂടി യുദ്ധം ചെയ്തു വെന്നിരിക്കട്ടെ; അതുകൊണ്ടും ഫലമുണ്ടാവില്ലെന്നാണു കാണുന്നതു്. ഈ യുദ്ധത്തിനൊരിക്കലുമവസാനമുണ്ടാകുന്നതല്ല. ഈ മുഷ്ടിമിതമായ സൈന്യത്തേയും കൊണ്ടു ദില്ലിചക്രവർത്തിയുടെ വിശ്വവിജയിനിയായ സേനയോടെതിർത്തു യുദ്ധം ചെയ്യുന്നതു മുഴുത്ത ഭ്രാന്തുതന്നെയാണു്.

സത്യ - മഹാരാജാവേ! ഇതിനെ ഭ്രാന്തെന്നു പറയുകയാണെങ്കിൽ ഇതിന്റെ സ്ഥാനം എല്ലാ വിവേചനത്തേക്കാളും വിചാരത്തേക്കാളും ഉയർന്നതാണു്. വിശ്വം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/64&oldid=217218" എന്ന താളിൽനിന്ന് ശേഖരിച്ചത്