മേവാഡിന്റെ പതനം (രണ്ടാം
മുഴുവനും ഈ ഭ്രാന്തിന്റെ കാലടികളിൽക്കിടന്നു പിടയുന്നു. സ്വർഗ്ഗത്തിൽനിന്നും ഒരു മഹത്വമവതരിച്ചു് ഈ ഭ്രാന്തിന്റെ ശിരസ്സിൽ കിരീടം ചാർത്തുന്നു. ഏതിനെയാണോ മഹാരാജാവു ഭ്രാന്തെന്നു പറയുന്നതു ആ ഭ്രാന്തില്ലാതെ ഏതൊരു മഹത്തായ കാര്യ്യമാണിന്നുവരെയുണ്ടായിട്ടുള്ളതു്? റാണ - എന്നാൽ ഈ യുദ്ധത്തിന്റെ അവസാനം തീർച്ചയായും മൃത്യു- സത്യ - മഹാരാജാവേ! റാണാ പ്രതാപസിംഹന്റെ പുത്രനു ദാസ്യമോ മൃത്യുവോ ഏതാണു മഹത്തരമെന്നു തിരിച്ചറിവാൻ പ്രയാസമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. മരണത്തെ ഭയന്നു നാം നമ്മുടെ രത്നത്തെ ആക്രമികളുടെ ഹസ്തങ്ങളിൽ സമർപ്പിക്കയോ? രത്നത്തേക്കാൾ അത്യുത്തമവും പൂർവ്വപുരുഷന്മാരുടെ ആർജ്ജിതവും അനേകശതാബ്ദങ്ങളുടെ സ്മാരകവുമായ നമ്മുടെ സർവ്വസ്വത്തെ, പ്രാണനെ ഭയന്നു യുദ്ധം ചെയ്യാതെ ശത്രുകരത്തിലേല്പിക്കയോ? അവർക്കിതിനെ ലഭിക്കുവാൻ കൊതിയുണ്ടെങ്കിൽ നമ്മെ വെട്ടിക്കാന്നെടുത്തു കൊള്ളട്ടെ. നിശ്ചിതമായ മരണത്തെപ്പറ്റി എന്താണു വിചാരിപ്പാനുള്ളതു്? അതെല്ലാർക്കും ഒരു ദിവസം വേണ്ടതല്ലേ? മഹാരാജാവേ! അവിടുന്നെഴുനേറ്റാലും, മുഗളന്മാരിതാ പടിക്കലെത്തിക്കഴിഞ്ഞു. ഇപ്പോൾ സ്വപ്നം കാണേണ്ട സമയമല്ല.
റാണ - ചാരണീ! നിങ്ങളാരാണു്? നിങ്ങളുടെ വാക്കുകളിൽ ഗർജ്ജനവും നിങ്ങളുടെ നേത്രങ്ങളിൽ വിദ്യുത്തും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.