മേവാഡിന്റെ പതനം (രണ്ടാം ഗോവിന്ദ - വാസ്തവത്തിൽ തിരുമനസ്സുകൊണ്ടു യുദ്ധം ചെയ്യുന്നില്ലെന്നുണ്ടോ? റാണ - ഇല്ല, ഒരിക്കലുണ്ടായി. അതു കഴിയുകയും ചെയ്തു. ഗോവിന്ദ - ഒരു വിധത്തിലും, അരംഭിക്കയോ പ്രയത്നിക്കയോ കൂടിസംസാരിക്കയോ ചെയ്യാതെ- റാണ - ഇതൊക്കെ പറയുന്നതിന്റെ ആവശ്യം തന്നെയെന്താണു? ദേവാർയുദ്ധത്തിൽ നമ്മുടെ സൈന്യം പകുതിയിലധികവും നശിച്ചുപോയി. ഇപ്പോൾ യുദ്ധം ചെയ്യാൻ സൈന്യമെവിടെയാണു? (സത്യവതി പ്രവേശിക്കുന്നു) സത്യ - മഹാരാജാവേ! സൈന്യം ഭൂമിപിളർന്നു പുറത്തുവരും. സേനയെപ്പറ്റി അവിടുന്നു ചിന്തിക്കണ്ട. റാണ - ആരു? ചാരണിയോ? സത്യ - അതേ മഹാരാജാവേ! ഞാൻ ചാരണിയാണു. മുഗളസൈന്യം വീണ്ടും മേവാഡിനെ ആക്രമിക്കാൻ വന്നിട്ടുണ്ടെന്നു ഞാൻ കേട്ടു. എന്നാൽ മോഡാകട്ടെ ഇതുവരെയും ഉദാസീനമായും നിശ്ചിന്തമായുമിരിക്കുന്നതും ഞാൻ കാണുന്നു. മഹാരാജാവിന്റെ നിദ്രക്കും ഇതുവരെ ഭംഗമുണ്ടായിട്ടില്ലെന്നും ഞാൻ വിചാരിച്ചു. അതുകൊണ്ടു മഹാരാജാവിന്റെ നിദ്രക്കു ഭംഗം വരുത്തുവാനാണു ഞാൻ വന്നിരിക്കുന്നതു്. റാണ - ചാരണി! ഇപ്പോൾ യുദ്ധംചെയ്വാനെനികാഗ്രഹമില്ല. ഇത്തവണ സന്ധിചെയ്യുന്നതാണ്.
സത്യ - ഇതെന്താ മഹാരാജാവെ! ദേവാർയുദ്ധ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.