താൾ:Mevadinde Pathanam 1932.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (രണ്ടാം

ഇതുവരെ അവളെ അറിയുവാൻ നമുക്കാർക്കും സാധിച്ചിട്ടില്ല. അവളാരെന്നും എവിടെനിന്നാവിർഭവിച്ചുവെന്നും ആർക്കും പറയുവാൻ കഴിയുന്നതല്ല. റാണി - ദാ, ഇവിടേം എനിക്കു കുറ്റം; അവിടേം എനിക്കു കുറ്റം. പോയി നോക്കട്ടെ, മകൾ കരയുണൂത്രേ. ഇതൊരു ഉപദ്രവായലോ! റാണ - ഇതാ നോക്കു! (റാണി തിരിച്ചുവരുന്നു.) റാണ - നോക്കു! ഇനിമേൽ മാനസിയോടു യാതൊന്നും പറഞ്ഞുപോകരുതു്. സ്വർല്ലോകത്തെ ഒരു തേജഃപുഞ്ജം സദയമിവിടെ അവതരിച്ചിരിക്കയാണു്. നിങ്ങൾ വല്ലതും പറഞ്ഞാൽ അതു കലഹിച്ചു തിരിച്ചു പോകും. (റാണി നിരാശയോടുകൂടി പോകുന്നു. റാണ ഒരു ഉയർന്ന ആസനത്തിന്മേലിരുന്നു് ആകാശത്തേക്കു നോക്കി ക്കൊണ്ടു പറയുന്നു.)

ഈ ജീവിതം ഒരു സ്വപ്നമാണു്. ഈ ആകാശം എത്ര നീലവും സ്വച്ഛവും അനന്തവുമാകുന്നു! ഇതിന്റെ താഴെ അലസവും ഉദാരവും മനോഹരവുമായ മേഘപടലം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയുടെ ജീവിതത്തിലും സമുദ്രത്തിലെ തിരകൾ ഉയർന്നും താണുമിരിക്കുന്നതു പോലെ കാണുന്നു. ഈ അലസമായ രാമണീയത്വം ചിലപ്പോൾ അതിഭീഷണമായ ആകാരത്തേയും വഹിക്കുന്നതായി കാണുന്നു. ആകാശത്തിൽ മേഘങ്ങൾ ഗർജ്ജിക്കുന്നു. ഭൂമിയിൽ വർഷമുണ്ടായി പ്രവഹിക്കുന്നു. വീണ്ടും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/61&oldid=217215" എന്ന താളിൽനിന്ന് ശേഖരിച്ചത്