താൾ:Mevadinde Pathanam 1932.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം

റാണി - ഞാൻ നല്ലവണ്ണം ധരിച്ചുകഴിഞ്ഞു. അജയനും മാനസിയും തമ്മിൽ വിവാഹം നടന്നെങ്കിൽ നന്നായേനേ. പക്ഷേ അതുണ്ടാവോ? (കുറേ ഉറപ്പിച്ചു കൊണ്ടു) നടക്കാത്ത കാര്യ്യത്തെക്കുറിച്ചു വെറുതെയെന്തിനാ ആലോചിക്കണെ? (റാണാ അമരസിംഹൻ പ്രവേശിക്കുന്നു) റാണ - രുഗ്മിണി! റാണി - മഹാരാജാവേ! ഞാനങ്ങോട്ടു വരാൻ വിചാരിക്കയായിരുന്നു. റാണാ - നിങ്ങൾ മാനസിയോടെന്തെങ്കിലും പറകയുണ്ടായോ? റാണി - ഇല്ലല്ലോ. എന്താ? എന്താ ഉണ്ടായതു്? റാണ - അവൾ കരയുന്നു. റാണി - അവൾ കരയേ? റാണ - ചെല്ലു, അവളെന്തിനാ കരയുന്നതെന്നു നോക്കു. റാണി - എന്തു ഭ്രാന്തത്തി! കരയത്തക്കോണം ഞാൻ വല്ലതും പറഞ്ഞോ? അവിടുന്നാണെങ്കിൽ അവളുടെ കാര്യ്യമൊന്നും നോക്കുന്നില്യ. അവളും ഒന്നും ആലോചിക്കുണൂല്യ. ഇതാ ഇപ്പോൾതന്നെ അവൾ അജയസിംഹന്റെ കൂടെ- റാണ - ഓർമ്മിച്ചോളു! മാനസിയുടെ കാര്യ്യത്തിൽ തെല്ലാലോചിച്ചു പറയൂ. അവളാരാണെന്നറിയാമൊ? റാണി - ആരാവോ?

റാണ - അവളാരാണെന്നു് എനിക്കു നിശ്ചയമില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/60&oldid=217214" എന്ന താളിൽനിന്ന് ശേഖരിച്ചത്