താൾ:Mevadinde Pathanam 1932.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ഒന്നാം

സഗര - ശരി. എന്നാൽ കേൾക്കു പറയാം. അന്നൊരു ദിവസം നിങ്ങളുടെ വിവാഹം നടന്നുവല്ലോ. അതിന്നു മുമ്പൊരിക്കലും നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു നിങ്ങളുടെ ആ വിവാഹം വിവാഹായില്ലേ? ഇതൊക്കെ ഒരു തെളിവാണോ? (അരുണൻറെ നേരെ തിരിഞ്ഞു) കുട്ടി, നീയെന്തിനാചിരിക്കണേ? (അബ്ദുല്ലയോടു) പാമ്പു മുമ്പൊരിക്കലും കടിച്ചിട്ടില്ലെന്നുള്ളതുകൊണ്ടു് അതു പിന്നീടൊരിക്കലും കടിക്കില്ലെന്നുണ്ടോ? അബ്ദു - അവിടുന്നെന്തിനാ എന്നോടു കോപിക്കണേ? സഗര - കൊള്ളാം ഞാൻ കോപിക്കില്ല. നിങ്ങൾ കാര്യ്യങ്ങളെല്ലാമിങ്ങനെ നടത്തുന്നു. ഞാൻ മാപ്പു ചോദിക്കാം. എനിക്കു റാണയാവാൻ താല്പര്യ്യമില്ല. അബ്ദു - എന്തെങ്കിലുമാകട്ടെ, ചക്രവർത്തി തിരുമനസ്സിലെ സന്നിധിയിൽ പോകാം. ഇനി പറയാനുള്ളതു് അദ്ദേഹത്തിന്റെ തിരുമുമ്പിലുണർത്തിച്ചോളു. സഗര - തരക്കേടില്ല, നടക്കു. ഇതു നിശ്ശേഷം നിന്ദ്യവും നികൃഷ്ടവും ഭീരുത്വവുമായ ഒരു സംഗതിയാണു്. നിങ്ങളെന്നെ നിങ്ങളുടെ മുഷ്ടിയ്ക്കകത്തൊതുക്കിക്കൊണ്ടു ബലാൽകാരമായി റാണയാക്കാനാശിക്കുന്നു. എന്താണുണ്ടാകുന്നതെന്നു കാണാം.

എന്നാലിതു തീരെ അന്യായവും കൃതഘ്നതയുമാണ്. നടക്ക് അരുണ!


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/55&oldid=217209" എന്ന താളിൽനിന്ന് ശേഖരിച്ചത്