Jump to content

താൾ:Mevadinde Pathanam 1932.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം രംഗം രണ്ടു.

സ്ഥാനം ഉദയപുരം അരമനയുടെ അന്തഃപുരം സമയം പ്രഭാതം. (മാനസി തനിയെ ഇരുന്നുപാടുന്നു) (മാനസി പാടുന്നു) (ഓമനക്കുട്ടൻ ഗോവിന്ദൻ എന്നപോലെ) കോമളപാണി സംഗത്താൽമനം മാമകംഹർഷമേന്തുന്നു ശൂന്യമാം ലോകമണ്ഡലംപുണ്യ- ധന്യമായ് രാജിച്ചീടുന്നു. ആനന്ദാരാവം പൊങ്ങുന്നിതെങ്ങും മാനവും മുങ്ങിമോദത്തിൽ തൂമധുമഴപെയ്യുന്നു, വണ്ടു- മാമന്ദം പാറിപ്പാടുന്നു. കാനനശ്രീയും തൂകുംപുഞ്ചിരി സൂനങ്ങൾതോറും കാണുന്നു നല്പ്പളുങ്കൊത്തമെയ്യാർന്നനദി- യത്ഭുതഗീതം പാടുന്നു. പീയൂഷയൂഷം തൂകുന്നു ചന്ദ്ര- തോയജകാന്തരിന്നിതാ. കാന്തമാം തവതൃപ്പാദംരണ്ടും കാന്തതൻരാഗം കൂപ്പുന്നു. അല്ലണിത്തിരുകൂന്തലിൻ ചാർത്തായ് മല്ലങ്ങൾ താരാദാപങ്ങൾ

നിത്യവുംമേനി പുൽകുന്നുമല-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/56&oldid=217210" എന്ന താളിൽനിന്ന് ശേഖരിച്ചത്