രംഗം) രണ്ടാമങ്കം
സഗര - മിണ്ടാതിരിക്കുകുട്ടി, നിന്നോടാരാ ചോദിച്ചതു്? (അബ്ദുല്ലയോടു) ഇല്ല, എനിക്കീയുദ്ധം ചെയ്യാനും മറ്റും കഴിയില്ല. ഈ യുദ്ധത്തിന്റേയും മറ്റും ഭയംകൊണ്ടുതന്നെയാ ഞാൻ മിണ്ടാതെ മുഗളന്മാർക്കെന്നെ സമർപ്പിച്ചതു്. എന്നാൽ പിന്നെ യുദ്ധം ചെയ്യേണ്ടിവരികയാണെങ്കിൽതന്നെ എന്റെ ജന്മഭൂമിയുടെ ഭാഗത്തുനിന്നു യുദ്ധംചെയ്യാതെ അതിനെ ആക്രമിക്കാനൊരുങ്ങേ ? അബ്ദു - വേണ്ട അവിടേക്കു് യുദ്ധവും മറ്റും ചെയ്യേണ്ടിവരില്ല. അഥവാ യുദ്ധം ചെയ്യേണ്ടിവന്നാൽതന്നെ ഞങ്ങൾ നല്ലവണ്ണം യുദ്ധം ചെയ്തോളാം. അവിടുന്നു ദയവായി ചിതോരിൽചെന്നു റാണയായി വാണാൽ മതി. സഗര - അപ്പോൾ അമരസിംഹൻ ചിതോരിനെ ആക്രമിക്കാനൊരുമ്പെട്ടാലോ? അബ്ദു - ഇല്ല. അദ്ദേഹമാക്രമിക്കില്ല. ഇതുവരെ അദ്ദേഹമാക്രമിച്ചില്ലല്ലോ? അതുകൊണ്ടു് ഇനിയുമാക്രമിക്കില്ലെന്നു തീർച്ചയാണു്. സഗര - ഒന്നാന്തരം കാര്യ്യം! ഇതൊരു യുക്ത്യാണോ? ഒരാൾ ആദ്യം മരിച്ചിട്ടില്ലെന്നുള്ളതുകൊണ്ടു് അയാൾ പിന്നീടൊരിക്കലും മരിക്കില്ലെന്നോ? അന്നൊരു ദിവസം നിങ്ങൾ വിവാഹം ചെയ്തൂലോ? അതൊരു വിവാഹവുമാവില്ലെന്നുണ്ടോ?
അബ്ദു - അവിടുന്നു പറഞ്ഞതിന്റെ താല്പര്യ്യമെനിക്കു മനസ്സിലായില്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.