താൾ:Mevadinde Pathanam 1932.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ഒന്നാം

നു് എന്റെ വാക്കത്ര പിടിച്ചില്ല. പാമ്പിന്റെ പടത്തിൽ ലക്ഷ്യംവെച്ചുകൊണ്ടു കീരി ചിലപ്പോളിങ്ങും ചില പ്പോളങ്ങുമായി കുതിച്ചുചാടിക്കൊണ്ടിരുന്നു. പാമ്പു ചീറ്റിക്കൊണ്ടു പടം നിലത്തടിക്കയും ചെയ്തിരുന്നു. ഒടുവിൽ പാമ്പിന്റെ പടത്തിൽ കീരിയുടെ പിടുത്തം കണക്കിൽ പറ്റി. പാമ്പവിടെത്തന്നെ തലയിട്ടടിച്ചു ചാകയും ചെയ്തു. പാമ്പിനെ കൊല്ലുകയാണല്ലൊ കീരിയുടെ തൊഴിൽ; പാമ്പെപ്പോഴെങ്കിലും കീരിയെ തോല്പിച്ചിട്ടുണ്ടോ? അതുകൊണ്ടാണ് ഞാൻ കീരിയുടെ പക്ഷം പിടിച്ചതു്. പ്രതാപൻ പാമ്പിന്റെ പക്ഷവും പിടിച്ചു. ഇപ്പോഴും കാര്യ്യമതുതന്നെയാ. അരുണ - എന്നാൽ മുത്തച്ഛ! ദേവാരിലെ യുദ്ധത്തിലോ? സഗര - എന്റെ കുട്ടി! അയാൾക്കും ആ രക്തബന്ധംതന്നെയാണല്ലൊ. എന്നാലെത്രത്തോളമെതിർത്തുനിൽക്കും? മുസൽമാന്മാരുടെ സംഖ്യ കുറഞ്ഞുപോയാൽ അവർ വളരെ ഹിന്ദുക്കളെ മുസൽമാന്മാരാക്കി വീണ്ടും യുദ്ധംചെയ്യും. എന്നാൽ ഹിന്ദുക്കളോ, മുസൽമാന്മാരെ ഹിന്ദുക്കളാക്കുന്നില്ല. മുസൽമാന്മാരെ ഹിന്ദുക്കളെന്തു ചെയ്യുന്നു? ഒരാളെപ്പോഴെങ്കിലും എങ്ങനേയോ മുസൽമാനായിത്തീർന്നാൽ അയാളെ പിന്നെ ഒരുതരത്തിലും ഹിന്ദുവാക്കിത്തീർക്കുന്നില്ല. ഇക്കാര്യ്യത്തിലാണ് ഹിന്ദുക്കളബദ്ധം കാണിക്കുന്നതു്. അരുണ - അതിലെന്താ അബദ്ധം?

സഗര - നോക്ക്, നിന്റെ അമ്മാമൻ മഹാബത്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/51&oldid=217205" എന്ന താളിൽനിന്ന് ശേഖരിച്ചത്