Jump to content

താൾ:Mevadinde Pathanam 1932.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാമങ്കം

ഖാൻ എത്രവേഗം മുസൽമാനായിത്തീർന്നു? എന്നാലതു പോലെ അവന്റെ സ്നേഹിതനായ അബ്ദുല്ലയെങ്ങനെ ഹിന്ദുവാകുമെന്നു് ആലോചിച്ചുനോക്കു്. അരുണ - മുത്തച്ഛ! എന്നാലവിടുന്നും എന്താ മുസൽമാനാവാഞ്ഞേ? സഗര - ഇതിനുമാത്രം നിന്റെ മുത്തച്ഛനു ധൈർയ്യമുണ്ടായില്ല. എന്റെ പുത്രനു നല്ല ധൈര്യ്യമുണ്ടായിരുന്നു. അവൻ ലേശമെങ്കിലും ആലോചിക്യേണ്ടായില്ല. അവനുവേണ്ടി ഞാൻ പല കാര്യ്യവും ചെയ്തുവെച്ചിട്ടുണ്ടായിരുന്നു. അവന്റെ വഴിയും എളുപ്പാക്കിക്കൊടുത്തിരുന്നു. ഞാൻ സധൈർയ്യം മുഗളപക്ഷത്തിൽ ചേർന്നില്ലായിരുന്നെങ്കിൽ നിശ്ചയമായും മുസൽമാനാവാനുള്ള ധൈര്യ്യം മഹാബത്തുഖാനുണ്ടാവുന്നതല്ലായിരുന്നു. അരുണ - മുത്തച്ഛ! അവിടുന്നും മുസൽമാനായിത്തീരേണ്ടതായിരുന്നു. രാമായണം വായിക്കാത്ത ഹിന്ദു മുസൽമാനായിത്തീരുകതന്നെയാ വേണ്ടേ. സഗര - ഹും! രാമായണത്തിലെന്താണുള്ളതു്? എല്ലാം ചവറ്റുകൊട്ടയിൽ തള്ളേണ്ട വിഡ്ഢിത്തങ്ങൾതന്നെ. (മുഗളസേനാപതി അബ്ദുല്ല പ്രവേശിക്കുന്നു) സഗര - മാന്യരേ! വരു, നമസ്കാരം. അബ്ദുല്ല - റാണാതിരുമനസ്സേ! നമസ്കാരം. സഗര - ആരാ റാണ? അബ്ദുല്ല - അവിടുന്നു തന്നെ.

സഗര - നല്ല നേരമ്പോക്കു്. ഞാനെവിടുത്തെ റാണ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/52&oldid=217206" എന്ന താളിൽനിന്ന് ശേഖരിച്ചത്