താൾ:Mevadinde Pathanam 1932.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പോലെയായിരുന്നു. ഒരിക്കലയാൾ മഹാരാജാ ഗജസിംഹന്റെകൂടെ ഗുജറാത്താക്രമിക്കാൻ പോയിരുന്നു. അതിൽവെച്ചു മരിച്ചു പോകയും ചെയ്തു. അരുണ - എന്റെ അമ്മ മേവാഡിൽതന്നെ എവിടെയെങ്കിലുമുണ്ടായിരിക്കണമെന്നാണെനിക്കു തോണണേ. സഗര - ഉണ്ടാവാം. അരുണ - മുത്തച്ഛ! അവിടുന്നെന്താ മേവാഡിനെ യുപേക്ഷിച്ചു് ഇങ്ങോട്ടു പോന്നിരിക്കണേ? അവിടുത്തെ അനുജൻ റാണാ പ്രതാപസിംഹൻ ജന്മഭൂമിക്കുവേണ്ടി പ്രാണൻ ബലികഴിച്ചുലോ? സഗര - അതുകൊണ്ടുതന്നെയാ ആ സാധു അത്ര ചെറുപ്പത്തിൽ മരിച്ചുപോയതു്. ഞാനയാളെ വളരെ ഗുണദോഷിച്ചു. എന്നാലയാൾ എന്റെ വാക്കുകൾ വിലവെച്ചില്ല. കൊള്ളാം പറയൂ, ഇതിലെനിക്കെന്തു ദോഷാണുള്ളതു്? അരുണ - എന്നാൽ സ്തുതിപാഠകന്മാരിന്നു, ഇടവഴികൾ തോറും അദ്ദേഹത്തിന്റെ വിമലയശസ്സു പാടിക്കൊണ്ടു നടക്കുന്നതായി കേൾക്കുന്നുണ്ടല്ലോ?

സഗര - അതുകൊണ്ടെന്താ? അയാളോ മരിച്ചുപോയി. ഇപ്പോൾ അയാളുടെ കീർത്തികേൾക്കാൻ അയാൾ വരുന്നുമില്ലല്ലൊ. ഞാനും പ്രതാപനും കുട്ടികളായിരുന്നകാലത്തു് ഒരിക്കൽ ഒരു കീരിയും ഒരു പാമ്പും തമ്മിൽ ഒരു യുദ്ധമുണ്ടായതു് എനിക്കിപ്പോഴും ഓർമ്മയുണ്ടു്. കീരി ജയിക്കുമെന്നു ഞാൻ പറഞ്ഞു. എന്നാൽ പ്രതാപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/50&oldid=217204" എന്ന താളിൽനിന്ന് ശേഖരിച്ചത്