മേവാഡിന്റെ പതനം (ഒന്നാം
അതിലെഴുതിയിരിക്കുന്നതു്. അദ്ദേഹത്തിനെപ്പറ്റി മുത്തച്ഛനു് ഒന്നും അറിഞ്ഞൂടെ? ഛീ: സഗര - മകനേ, ഞാനെങ്ങനെയാ പഠിക്യാ? യുദ്ധം ചെയ്തു യുദ്ധംചെയ്തുതന്നെ എന്റെ ജന്മം കഴിഞ്ഞുകൂടി. എനിക്കതു പഠിക്കാനുള്ള സമയമെങ്ങിനെയാ കിട്ടുക? അരുണ - എന്തു്? അവിടുന്നെപ്പഴെങ്കിലും യുദ്ധം ചെയ്തിട്ടുണ്ടോ? സഗര - യുദ്ധം ചെയ്തിട്ടുണ്ടോന്നോ? ഞാനെത്ര വല്യ യുദ്ധങ്ങളാ നടത്തീട്ടുള്ളതു്? അപ്പോൾ നീ ജനിച്ചിട്ടുതന്നേണ്ടായിരുന്നില്ല. അരുണ - അവിടുന്നു്. ആരോടൊക്കെയാ യുദ്ധംചെയ്തിട്ടുള്ളതു്? സഗര - അതിപ്പോളെനിയ്ക്ക് ഓർമ്മയില്ല. എന്നാൽ ഞാൻ അനവധിപ്രാവശ്യം യുദ്ധത്തിനു പോയിട്ടുണ്ടെന്നു് എനിയ്ക്കു നല്ല നിശ്ചയോണ്ടു്. അക്കാലത്തു നിന്റെ അമ്മ- അരുണ - മുത്തച്ഛ! എന്റെ അമ്മയെവിടെ? സഗര - അവളെവിടെയാണെന്നു് ആർക്കുമറിഞ്ഞുടാ. ഒരു ദിവസം രാവിലെ "മേവാഡ് - മേവാഡ്" എന്നു നിലവിളിച്ചുകൊണ്ടാണു് അവളെഴുനേറ്റതു്. അന്നു വൈകുന്നേരം സന്ധ്യയായപ്പോൾ അവളെ ഞങ്ങളൊരുപാടന്വേഷിച്ചു. എങ്കിലും അവളെപ്പറ്റി ഒരു വിവരവും കിട്ടിയില്ല. അരുണ - പിന്നെന്റെ അച്ഛനോ?
സഗര - അയാളോ? സദാസമയോം ഒരു ഭ്രാന്തനെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.