താൾ:Mevadinde Pathanam 1932.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം

വിഡ്ഢിയായിരുന്നു. കളിയേ ഉണ്ടായിരുന്നുള്ളു. അയാളിങ്ങനെ ആയിത്തീരുമെന്നു് ആരാ വിചാരിച്ചേ? അരുണ - മുത്തച്ഛ! വാത്മീകിമഹർഷിയും ആദ്യമൊരു കള്ളനായിരുന്നുലോ? സഗര - ആരാ വാത്മീകിമഹർഷി? തുളസീദാസന്റെ മകനാ? അരുണ - കൊള്ളാം മുത്തച്ഛ! വാത്മീകിമഹർഷീടെ പേരെങ്കിലും അവിടുന്നു കേട്ടിട്ടില്ലേ? അദ്ദേഹമൊരു വല്യ മഹർഷിയായിരുന്നു. സഗര - ആഹാ! ഇതോ കാര്യ്യം? ഒരുപക്ഷേ ഞാനദ്ദേഹത്തെ കണ്ടിട്ടുണ്ടായിരിക്കാം. അരുണ - അവിടുന്നെവിടെവെച്ചാ കാണണേ? ത്രേതായുഗത്തിലാണല്ലൊ അദ്ദേഹം ജീവിച്ചിരുന്നതു? സഗര - ഏതു യുഗത്തിൽ? അരുണ - ത്രേതായുഗത്തിൽ. സഗര - ഓഹോ! അതു ഞാൻ ജനിക്കുന്നതിലും മുമ്പുള്ള സംഗതിയാ. എന്നാൽ പേരുകേട്ടിട്ടുണ്ടു്. ആൾ വല്യ രസികനായിരുന്നുന്നും കേട്ടിട്ടുണ്ടു്. അരുണ - അങ്ങനെയല്ല. അദ്ദേഹാണല്ലോ രാമായണമെഴുതിയിരിക്കണതു്! സഗര - രാമായണെഴുതേ? രാമായണം നല്ലൊരു പുസ്തകാണോ? അരുണ - എന്താ മുത്തച്ഛാ! അവിടുന്നു രാമായണം

വായിച്ചിട്ടില്ലേ? ഭഗവാൻ ശ്രീരാമചന്ദ്രൻ നമ്മുടെ പൂർവ്വപുരുഷനായിരുന്നു. അദ്ദേഹത്തിന്റെ കഥയാണു്


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/48&oldid=217202" എന്ന താളിൽനിന്ന് ശേഖരിച്ചത്