Jump to content

താൾ:Mevadinde Pathanam 1932.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയാറായില്ലേ? ഇതാ നോക്കു! പിന്നേം അവരുടെ അട്ടഹാസം അടുത്തു വരുന്നു. ഹിദാ -- സംശയല്യ. ഈ യുദ്ധത്തിൽ എന്താ വന്നു കൂടു ന്നതെന്നു പറയാൻ വയ്യ. ഹുസ്സേൻ -- അതേ അതുന്നേ! ഒന്നും പറയാൻ വയ്യ. (മറ്റൊരു ഭടൻ പ്രവേശിക്കുന്നു) ഹിദാ -- എന്താ വിശേഷം? ഭടൻ -- പ്രഭോ ! രാജസൈന്യം ഇടത്തുവശത്തൂടെ പാഞ്ഞുതുടങ്ങി. ഹിദാ -- എന്താത് ? ഹുസ്സേൻ -- ഒരു പക്ഷേ ഈ ശബ്ദം അവരുടെതാവാം. ഭടൻ -- അതേ. (ഭടൻ പോകുന്നു) ഹുസ്സേൻ -- അങ്ങുന്നേ ! സേനാപതിയങ്ങുന്നേ ! കൂടാരത്തിൽനിന്നു് ഒരിക്കലെങ്കിലും പുറത്തുവരൂ. അങ്ങയെ ക്കണ്ടാൽ സൈന്യത്തിനും സേനാനായകന്മാർക്കും തെല്ലെ ങ്കിലും ധൈർയ്യമുണ്ടായേക്കാം. അങ്ങുന്നു സേനാപതിയാ ണല്ലൊ. തെല്ലെങ്കിലും പുറത്തുവരു. ഹിദാ -- ഹായ്. ഞാൻ സേനാപതിതന്നെ (നിരാ ശയെ സൂചിപ്പിക്കുന്നു) (മൂന്നാമതൊരു ഭടൻ പ്രവേശിക്കുന്നു.) ഭടൻ -- പ്രഭോ! ഇനായത്തുഖാനും മരിച്ചു.

ഹിദാ -- ഏ! ഇവനെന്താ പറേണേ? കൊള്ളാം, ഇതെപ്പോഴെങ്കിലും ഉണ്ടാവോ ? പിന്നേം രാജപു ത്രന്മാരുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/40&oldid=207883" എന്ന താളിൽനിന്ന് ശേഖരിച്ചത്