അലർച്ച കേൾക്കുണൂലോ! നാക്കു, ഇതാ വളരെ അടുത്തെത്തിക്കഴിഞ്ഞു. സ്സൻ- ഹുസ്സേൻ -- അങ്ങുന്നേ ! അതൊരിക്കലെങ്കിലും പുറ ത്തുവന്നാൽ കൊള്ളാം. ഹിദാ -- ഇപ്പോളതിനു സമയമെവിടെ? ഇതാ കേക്കിണ് ല്യേ. ഹുസ്സേൻ -- ഉവ്വ്, കേട്ടുകൊണ്ടേയിരിക്കുന്നു. വളരെ യുറക്കെയായി ശബ്ദം. നോക്കു , കുറെക്കൂടെ അടുത്തായി. (നാലാമതൊരു ഭടൻ പ്രവേശിക്കുന്നു) ഭടൻ -- പ്രഭോ! ഒക്കേം നശിച്ചു. ഹിദാ -- ഇതെനിക്കു കാലേതന്നെ രൂപോണ്ടു. പി ന്നെന്താ? ഹുസ്സേൻ -- ഇനിയെന്തുണ്ടാവാം? സർവ്വസ്വവും ന ശിച്ചശേഷം എന്തുണ്ടാവാൻ കഴിയും? ഭടൻ -- പ്രഭോ! ചക്രവർത്തീടെ സൈന്യം ഓടിത്തുട ങ്ങി. രാജപുത്രന്മാർ മുമ്പോട്ടു കുതിച്ചുകൊണ്ടാ വരണേ. ഹിദാ -- ശത്രുക്കളെത്തിക്കഴിഞ്ഞുവെന്നു മനസ്സിലായി. (അണിയറയിൽ ഓടിക്കോളിൻ, ഓടിക്കോളിൻ' എന്നു വിളിച്ചുപറയുന്നു) ഹിദാ -- എവിടെക്കൂടെ? ഹുസ്സേൻ -- ഇതിലെ, ഇതിലെ (ഒരു ഭാഗത്തൂടെ ഹുസ്സേനും മറുഭാഗത്തൂടെ ഹിദാ യത്തുഖാനും ഓടുന്നു. ഇതിനിടയ്ക്കു ഹിദായത്തുഖാൻ വെ
ടിയുണ്ടയേറ്റു വീഴുന്നു. ഭടന്മാരൊന്നിച്ചു മുഗളന്മാരുടെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.