ഹുസ്സേൻ -- അതു കുറേക്കൂടി അടുത്തുവരുണുന്നു തോന്നുണു. ഹിദാ -- എന്താ പറഞ്ഞേ ? ഹുസ്സേൻ -- അങ്ങുന്നേ! ആരോ ഇങ്ങട്ടുവരുന്നുണ്ടെന്നു തോന്നുന്നു. ഹിദാ -- ഹൊ! ആരാവരണേ ? (ഹുസ്സേനെ -- കടന്നു പിടിക്കുന്നു) (ഒരു ഭടൻ പ്രവേശിക്കുന്നു) ഹിദാ -- എന്താ സംഗതി ? ഭടൻ -- പ്രഭോ! പടനായകൻ ശംശേർഖാൻ മരിച്ചു. ഹിദാ -- പിന്നെ ബാക്കിയുള്ള നായകന്മാരോ? ഭടൻ -- യുദ്ധംചെയ്യ് ണ് ണ്ട്. ഹിദാ -- ഇനായത്തുഖാനും പോയില്ലലോ? ഭടൻ -- ഇല്ല. ഹിദാ -- ഭേഷ്, പൊയ്ക്കൊ. (ഭടൻ പോകുന്നു) ഹിദാ -- ശരിയായും എന്തോ ഒരപകടം പറ്റാൻ പോണു. ഹുസ്സേൻ -- ഉവ്വ് അങ്ങുന്നേ! മേവാഡിനെ ജയി ക്കുന്നതു ഒരു ഞൊടിക്കേയുള്ളുവെന്ന് അങ്ങുന്നന്നു പറഞ്ഞത്തു് ഓർമ്മയുണ്ടായിരിക്കുലോ. എന്നാലതെത്രയോ കഠി നമായ കാർയ്യമാണെന്നു് അങ്ങുന്നു കരുതുന്നുണ്ടായിരിക്കാം.
ഈ ദാസൻറെ വാക്കു ശരിയായെന്നു് അവിടേയ്ക്കിപ്പോൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.