താൾ:Mevadinde Pathanam 1932.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നെ വിവാഹംചെയ്തു കൊടുക്കാൻ നിശ്ചയിച്ചിരുന്നു. പക്ഷേ ഇപ്പോൾ വിവാഹം നടത്താനും പറ്റില്ല. എല്ലാ വരും യുദ്ധത്തിനുപോകും. എല്ലാവരും മരിക്കേം ചെയ്യും. വിവാഹത്തിനുശേഷം മതിയായിരുന്നു ഈ പടക്കൂട്ടം എ ന്നാൽ നിൻറച്ഛൻ ഞാൻ പറഞ്ഞതൊന്നും കേട്ടില്ല. മാനസി -- അമ്മേ! അമ്മ അതു വിചാരിച്ചു ദുഃഖിക്കേണ്ട. ഞാൻ വിവാഹത്തേക്കാൾ നല്ലൊരു പ്രവൃത്തി ചെയ്യാൻ ഭാവിച്ചിരിക്യാ

റാണി -- എന്താതു ? മാനസി -- ഞാൻ യുദ്ധക്കളത്തിലേക്കു പോകും. റാണി എന്താതു ? മാനസി -- അമ്മേ ! യുദ്ധത്തിൽ വളരെ പേർ മരി ക്കുമെന്ന് അമ്മതന്നെ പറഞ്ഞില്യേ ? മരിച്ചു പോയ വർക്കു യാതൊരു സഹായവും ചെയ്യാനെന്നെക്കൊണ്ടു സാധിക്കില്യ. എന്നാൽ മുറിയേററവരെ എനിക്കു ശുശ്രൂഷിക്കാൻ കഴിയും. റാണി -- വഷളായി! നിന്നെയിതു പഠിപ്പിച്ചത് അ ജയസിംഹനാന്നാ തോന്നണേ. മാനസി -- അല്ല, ഇതിലദ്ദേഹത്തിനു യാതൊരപരാ ധവുമില്ല. ജനങ്ങളെ നിഗ്രഹിക്കാനാ അജയസിംഹൻ പോയിരിക്കുന്നതു്. ഞാൻ പോണതു രക്ഷിക്കാനാ. റാണി -- ഇല്ല, ഇതു നടക്വോ? മാനസി -- ഉവ്വ്, ഇതു ഭംഗിയായിട്ടുതന്നെ നടക്കും. റാണി -- വേണ്ടവേണ്ട, നീ പോവണ്ട.

മാനസി -- അമ്മേ! അമ്മ ദുഃഖിക്കരുതു്. എൻറെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/35&oldid=207856" എന്ന താളിൽനിന്ന് ശേഖരിച്ചത്