താൾ:Mevadinde Pathanam 1932.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാനസി -- ഉവ്വു്, കേട്ടു. റാണി -- മുഗളന്മാരോടു യുദ്ധംചെയ്യാനാ പോയതു്. മാനസി -- ഉവ്വ്, കേട്ടു. റാണി -- കൊള്ളാം. 'ഉവ്വ്, കേട്ടു' എന്നു നീയെത്ര ഉദാസീനതയോടുകൂടിയാണു പറയണേ? പടവെട്ടുന്നതു വെണ്ണ തിന്നുന്നതുപോലെ വളരെ സുഖാണെന്നാ നി ൻറ ഭാവം ? യുദ്ധത്തിൽ എത്രായിരംപേർ മരിക്കും! മാനസി -- അഃ അങ്ങനെ വരാം. റാണി -- വരാമെന്നല്ല, തീർച്ചയായുമുണ്ടാകും. ചക്ര വർത്തീടെ സൈന്യത്തോടാ യുദ്ധം വെട്ടുന്നത്. ഇത്തവണ എല്ലാം നശിക്കുമെന്നു മനസ്സിലാക്കിക്കൊ. യുദ്ധത്തില്പോയവരെല്ലാവരും മരിക്കും. എന്നാൽ പോകാ ത്തവരുടെ അവസ്ഥ എന്താണെന്നാർക്കറിയാം? മാനസി -- ആകട്ടെ, ഞാനെന്താവേണ്ടേ? റാണി -- ഞാൻ നിൻറെ വിവാഹകാർയ്യം തീർച്ചയാ ക്കി വെച്ചിരുന്നു. എന്നാലിപ്പോൾ വിവാഹത്തിനു സമയെ വിടെ? ഈ കലാപങ്ങൾക്കിടയിലെങ്ങനെയാ വിവാഹം നടക്കണേ ? മാനസി -- ഇല്ല, ശരി. റാണി ഇല്ല, ശരി ? വിവാഹം നടന്നില്ലെങ്കിൽ പിന്നെന്താ കഥ ? മാനസി തരക്കേടൊന്നും ഉണ്ടാവില്യ. റാണി -- നന്നായി! ഇതുകൂടാതെങ്ങനെ കഴിയും? പെൺകുട്ടികളുടെ വിവാഹം നടന്നിട്ടില്ലെങ്കിൽ പിന്നെ

ന്തു കാർയ്യാ നടക്കണേ? യോധപുരിയിലെ രാജകുമാരനു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/34&oldid=207855" എന്ന താളിൽനിന്ന് ശേഖരിച്ചത്