താൾ:Mevadinde Pathanam 1932.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കർത്തവ്യമെന്നെ കൈകാട്ടിവിളിക്കുമ്പോൾ ഞാനാരുടെ വാക്കും വകവെക്കാറില്ലെന്ന് അമ്മ യ്ക്കറിഞ്ഞുകൂടേ? അമ്മ പൊക്കോളു. ഞാൻ പോവാനൊരുങ്ങട്ടെ. റാണി -- ആരുടെ കൂടെയാ നീ പോണേ ? മാനസി -- അജയസിംഹൻറെ സേനയൊന്നിച്ചു. റാണി -- ഞാൻ വിചാരിച്ചതുപോലെത്തന്നെ പററി. ഇപ്പോൾ റാണയും പോയിരിക്യാണല്ലൊ! ഇപ്പോ ളാരാ ഇവളെപ്പറഞ്ഞു മനസ്സിലാക്കാൻ ? മാനസി -- അച്ഛനിപ്പോളിവിടെ ഉണ്ടായിരുന്നാൽ തന്നെയെന്താ? ഇക്കാർയ്യത്തിലദ്ദേഹം തടയില്ല. എനി ക്കദ്ദേഹത്തെ നല്ലപോലെ അറിയാം. അദ്ദേഹം വളരെ ദയാലുവായ് . റാണി -- അദ്ദേഹം നിന്നെ ശാസിക്കാറില്യ. അതു കൊണ്ടുതന്നെയാ നീയിങ്ങനെ താന്തോന്നിത്തം കാണിക്കണേ. പോയി. ഒക്കേം പോയി. ആപത്തെന്തെങ്കിലും സംഭവിക്കാണ്ടിരിക്കില്ല. മാനസി -- അമ്മ ഒട്ടും ചിന്തിക്കണ്ട. ഒരുവൻ മറ്റൊ രുത്തൻറെ നേരെ അക്രമം പ്രവർത്തിക്കുമ്പോൾ എന്നാൽ കഴിയുന്നേടത്തോളം ഞാൻ തടഞ്ഞുനിർത്തും. അമ്മ പൊ ക്കോളു. ഇതിൽ പരിഭ്രമിക്കാനാന്നൂല്യ. റാണി -- ഇപ്പോൾ കലിയുഗം തികഞ്ഞു. (റാണി പോകുന്നു) മാനസി -- ഈ ആവേശം എനിക്കെങ്ങനെയുണ്ടാ യി ? എൻറെ അന്തഃകരണത്തിൻറെ ഒരു കോണിൽ മാ

ത്രമേ ഈ ജ്യോതിസ്സാദ്യം പ്രകാശിച്ചിരുന്നുള്ളൂ. എന്നാലി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/36&oldid=207857" എന്ന താളിൽനിന്ന് ശേഖരിച്ചത്