താൾ:Mevadinde Pathanam 1932.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാനസി -- അതെന്താ ? അജയ -- യുദ്ധത്തിൽ മരിച്ചുവെന്നും വരരുതെ ? മാനസി -- ശാന്തം! പാപം! (തലകുനിച്ചു നിൽക്കുന്നു) അജയ -- മാനസീ! ഞാൻ മടങ്ങിവന്നില്ലെങ്കിൽ ? മാനസി -- അപ്പോൾ പിന്നെന്താ ഉണ്ടാവാനുള്ളതു് ? അജയ -- മാനസി വ്യസനിക്കില്ലേ! മാനസി -- വ്യസനിച്ചേക്കാം. അജയ -- മാനസി ഇത്ര ഉദാസീനയോ? മാനസീ! മാനസിക്കറിഞ്ഞുകൂടേ? മാനസി -- എന്തറിയണേ? അജയ -- മാനസിയെ ഞാനെത്രത്തോളം സ്നേഹിക്കുണൂന്നു് ? മാനസി -- ഉവ്വ്. അജയനെന്നെ അളവറ്റ പ്രേമ മുണ്ടെന്നറിയാം. അജയ -- എൻറെ പേരിൽ മാനസിക്കോ? മാനസി -- ഉണ്ടു്. അജയ -- ഇല്ല, മാനസീടെ പ്രേമം മററാരിലോ ആണു്. മാനസി -- അതേ, എല്ലാവരിലും. അജയ -- നിഷ്ഠൂരേ! നിർ ദ്ദയി! മാനസി -- എന്താണജയ! ഞാനജയനെ മാത്രമേ സ്നേഹിച്ചുകൂടുവെന്നോ? എൻറെ ഹൃദയം മുഴുവൻ അങ്ങയ്ക്കു മാത്രമായി അടിമപ്പെട്ടോളണമെന്നോ വിചാരിക്കണേ ?

എന്നാലജയനെപ്പോലെ സ്വാർത്ഥിയായിട്ട് ആരുമില്ല.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/31&oldid=207826" എന്ന താളിൽനിന്ന് ശേഖരിച്ചത്