താൾ:Mevadinde Pathanam 1932.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അജയ -- കൊള്ളാം, ഈ ലോകത്തിൽ മാനസിയെ അനുഗ്രഹിക്കാത്തതാരാ? വീഥികളിലും ഇടവഴികളി ലും മേവാഡിലെ രാജപുതിയെപ്പററി ജനങ്ങൾ പ്രശം സിക്കുന്നതു ഞാൻ ദിവസംപ്രതി കേൾക്കാറുണ്ടു്. മാനസി -- പതിവായിട്ടു കേൾക്കാറുണ്ടോ? എന്നാ ലജയ! ഞാനെന്താ ഒരു ദിവസെങ്കിലും അതു കേൾക്കാ ത്തേ ? അജയ -- അന്തഃപുരത്തിൽനിന്നു് ഒരു ദിവസം പുറ ത്തിറങ്ങി വരു. അപ്പോൾ നിശ്ചയമായും കേൾക്കാം. മാനസി -- ഞാൻ പുറത്തിറങ്ങി സഞ്ചരിക്കാറുണ്ടല്ലൊ. അജയ! ഞാനിയ്യിടെ ഒരതിഥിമന്ദിരമേർപ്പെടു ത്തീട്ടുണ്ടു്--ഞാൻ പതിവായിട്ട് അവിടെപ്പോയി അതിഥികൾക്കു എൻറെ കൈകൊണ്ടു ഭക്ഷണം വിളമ്പി ക്കൊടുക്കാറുണ്ടു്. അല്ലെങ്കിൽ എനിക്കൊരു സുഖവു മില്ല. അജയ -- മാനസീ! മാനസീടെ ജീവിതം ധന്യം തന്നെ. മാനസീ ! ഞാനിന്നു യാത്രചോദിക്കാൻ വന്നിരി ക്കയാണു. മാനസി -- എന്തിനാ? എങ്ങോട്ടാ ? അജയ -- യുദ്ധം ചെയ്യാൻ. മാനസി -- എപ്പോൾ പോണം? അജയ -- നാളെ കാലത്തു. മാനസി -- പിന്നെന്നാ തിരിച്ചുവരുന്നതു ? അജ -- നല്ല നിശ്ചയോല്യ: തിരിച്ചുവരാൻ സാധിക്കു

മോ എന്നും പറഞ്ഞുകൂടാ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/30&oldid=207825" എന്ന താളിൽനിന്ന് ശേഖരിച്ചത്