Jump to content

താൾ:Mevadinde Pathanam 1932.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അജയ -- മാനസീ! മാനസി ഇത്ര അറിവും പരി ചയവും ഇല്ലാത്തവളായിരുന്നുവോ? മാനസി -- അജയ! അജയനെന്തിനാ ദേഷ്യപ്പെട ണേ ? സഹജീവികളെ സ്നേഹിക്കുന്നതു ഒരപരാധാണോ? അങ്ങനെയാണെങ്കിൽ അജയനെന്നെ ശിക്ഷിച്ചോളു. ഞാനതനുഭവിക്കാൻ തൈയാറാണ്. അജയ -- മാനസിയെ ശിക്ഷിക്യേ? ഞാനോ? മാനസി -- അതേ, അജയൻതന്നെ എന്നെ ശിക്ഷി ച്ചോളു. അജയ! ഇന്നു യുദ്ധത്തിനു പോവാണല്ലോ? ഈ യുദ്ധത്തിൽ അജനെത്രത്തോളം ശത്രുക്കളെ വധിക്കുമോ അത്രത്തോളം ജനങ്ങൾ പ്രശംസിക്കയും ചെയ്യും. അതു പോലെ ഞാനന്യന്മാരെ സ്നേഹിക്കുംതോറും അപരാധാ ണോ കൂടുക ?

അജയ -- മാനസീ! മാനസി ലോകത്തെ മുഴുവൻ സ്നേഹിക്കുക. മാനസിയുടെ ഉദാരഹൃദയത്തിൽ സർവ്വ ലോകത്തിനും സ്ഥലം നൽകുക. എനിക്കിനിയൊന്നും പ റയാനില്ല. ഞാനെന്തൊരു മൂഢനാണു് ! ആകാശംപോ ലെ ഉദാരവും വിശാലവുമായിരിക്കുന്ന മാനസി യുടെ ഹൃദയത്തെ ക്ഷുദ്രവും തുച്ഛവുമായ എന്റെ ഹൃദയത്തിൽ ബന്ധിക്കുവാൻ ഞാനാഗ്രഹിച്ചല്ലൊ. എനിക്കു മാപ്പു തരണം. മാനസീ! ഞാൻ പോകട്ടെ! മാനസി -- കൊള്ളാം അജയ! പൊക്കോളു. അന്യാ യവും അക്രമവുംകൊണ്ടു ലോകം നിറഞ്ഞിരിക്കുന്നു. അതിനെയെല്ലാമകറ്റുവാൻ ചിലപ്പോൾ യുദ്ധം ഒഴിച്ചുകൂ

ടാത്തതുമാണ്. എന്നാൽ സ്വതേ യുദ്ധം ധർമ്മമാണോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/32&oldid=207827" എന്ന താളിൽനിന്ന് ശേഖരിച്ചത്