ക്ഷം അയാൾ തോക്കിൻറെ ശബ്ദം കേട്ടാൽ പേടിച്ചോ ടാതിരിക്കേങ്കിലും വേണ്ടേ? മഹാബ -- എന്തെങ്കിലുമാട്ടെ. ഇത്തവണ മേവാഡുയുദ്ധത്തിൽനിന്നു അറിയാറാവും. അബ്ദുല്ല -- മേവാഡുയുദ്ധത്തിനു് അങ്ങുന്നും പോ ണമെന്നു ചക്രവർത്തി തിരുമനസ്സുകൊണ്ടു കല്പിച്ചിട്ടുണ്ടോ? മഹാബ -- ഉവ്വ്. അബ്ദുല്ല -- എന്നാലങ്ങെന്താ പോകാത്തതു ? മഹാബ -- മറെറാന്നുമല്ല, മേവാഡെൻറ ജന്മഭൂ മിയാണ്. ബങ്കാളത്തിലേക്കോ ഗുജറാത്തിലേക്കോ ദക്ഷി ണഖണ്ഡത്തിലേക്കോ എവിടേക്കെങ്കിലും ചക ചക്രവർത്തിതിരു മനസ്സുകൊണ്ടെന്നെ അയച്ചോട്ടെ. എവിടെപ്പോകാനും ഞാൻ തൈയാറാണ്. പക്ഷേ മേവാഡിനെ ജയിക്കാൻ വേണ്ടി ഞാൻ പോകുന്നതു ശരിയല്ല. അബ്ദുല്ല -- മേവാഡവിടുത്തെ ജന്മഭൂമിയായതു കൊണ്ട് അവിടുന്നു പറയുന്നതു ശരിയാണ്. എന്നാലി പ്പോൾ നേരമായി. ഞാൻ പോകട്ടെ. അങ്ങയ്ക്കു നമ സ്കാരം. മഹാബ -- നമസ്കാരം. (അബ്ദുല്ല പോകുന്നു) മഹാബ -- (സ്വഗതം) നടക്കട്ടെ നടക്കട്ടെ, ഹിദാ യത്തുഖാൻ സേനാപതിയായതു് ഒന്നാന്തരമായി. ഇനി അനവധി നേരമ്പോക്കുകളും കാണാം. ഇത് ഒരു പിച്ച
ക്കാരനെപ്പിടിച്ചു ഭംഗിയായി അലങ്കരിച്ചിട്ടുള്ള ഒരു കുതി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.