രപ്പുറത്തു ബലാൽകാരമായി സവാരി ചെയ്യിക്കുന്നതു പോലെയാവും.
രംഗം അഞ്ച്.
സ്ഥാനം-മുഗളന്മാരുടെ പാളയം. സമയം--ഉച്ച. (മുഗളസേനാപതി ഹിദായത്താലിഖാനും അദ്ദേഹ ത്തിൻറെ കീഴുദ്യോഗസ്ഥൻ ഹുസ്സേനും സംസാരിച്ചുകൊ ണ്ടിരിക്കുന്നു. ഹിദാ -- ഹുസ്സേൻ, നമുക്കീ കാഫിർമാരെ ജയിക്ക ണതു മുർബതിന്നുതിനേക്കാൾ എളുപ്പമാണ്. ഹുസ്സേൻ -- ഇതത്ര എളുപ്പമായ കാർയ്യാണെന്നാ അങ്ങു വിചാരിക്കണേ? വാസ്തവത്തിലങ്ങനെയല്ല. ഈ ചെറിയ രാജ്യം എഴുനൂറു കൊല്ലങ്ങളായിട്ടു മുഗളഭരണത്തി ൻറെ മുമ്പിൽ തലയെടുത്തുപിടിച്ചുകൊണ്ടാ നിന്നിരുന്നേ. അക്ബർ ചക്രവർത്തിക്കു കൂടി ഇതിൻറെ തല കുമ്പിടീ ക്കാൻ കഴിഞ്ഞിട്ടില്ല. ഹിദാ -- അക്ബർക്കു നല്ലൊരു സേനാനായകനുണ്ടാ യിരുന്നില്ല. ഹാ! അക്കാലത്തു ഹിദായത്താലിഖാനുണ്ടാ യിരുന്നെങ്കിൽ കാട്ടിക്കൊടുക്കായിരുന്നു. ഹുസ്സേൻ -- എന്തങ്ങുന്നേ! മാനസിംഹൻ ചില്ലറ ക്കാരനായിരുന്നോ? ഹിദാ -- ഹെ! സാധുവായ മാനസിംഹന് എന്തറി
യാം? അയാൾക്കു യുദ്ധം ചെയ്യാനറിയോ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.