താൾ:Mevadinde Pathanam 1932.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചക്രവർത്തി തിരുമനസ്സുകൊണ്ടു് അമ്പതിനായിരം സൈ ന്യത്തേയും അയച്ചിട്ടുണ്ടെന്നറിയാം. മഹാബ -- ഹിദായത്തുഖാനെവിടെ? സേനാനായ കത്വമെവിടെ? ഇക്കാലത്തു യോഗ്യതയ്ക്കും പാണ്ഡിത്യത്തി നും മാനസ്ഥാനമേ ഇല്ല. യോഗ്യന്മാരോടിന്നു തീരെ അനാദരവാണുണ്ടാകുന്നതു്. അതു മാത്രമല്ല ഈ നനഞ്ഞ ചപ്പുചവറിൽനിന്നു എത്ര കൂണുകളാണു ഭൂമി തുള ച്ചു പുറത്തുവരുന്നതെന്നുമറിഞ്ഞുകൂടാ. അബ്ദുല്ല -- സംശയോല്യ, അങ്ങു പറഞ്ഞതു വാസ്ത വാണു്. ഹിദായത്തുഖാൻ പ്രധാനസേനാപതിയായി. എ ങ്ങനെയാ? അദ്ദേഹം ചക്രവർത്തിതിരുമനസ്സി ൻറെ മരുമകനാ. മഹാബ -- അദ്ദേഹം മരുമകനായിക്കോട്ടെ. അതുകൊണ്ടു വൈഷമ്യമൊന്നുമില്ല. പക്ഷേ ഇത്രവലിയ സൈന്യത്തിൻറെ സേനാപതിയാവുകയെന്നുള്ളതു് അത്ര എളുപ്പമല്ല. അദ്ദേഹത്തിൻറെ അളിയൻ ഇനായത്തു ഖാനുംകൂടെ ഉണ്ടല്ലൊ? അബ്ദുല്ല -- ഉണ്ടായിരിക്കാം. മഹാബ -- ഇനായത്തുഖാനൊരു യോദ്ധാവാണു്. അയാൾക്കു യുദ്ധം ചെയ്യാനറിയാം. ചക്രവർത്തി തിരുമന സ്സുകൊണ്ടു ഹിദായത്തുഖാനെ പേരിനു മാത്രമേ സേനാ പതിയാക്കീട്ടുള്ളുവെന്ന് ഇപ്പോൾ മനസ്സിലായി. വാസ്ത വത്തിൽ സേനാപതി ഇനായത്തുഖാൻതന്നെ. അബ്ദുല്ല -- എന്നാലങ്ങുന്നേ ! ആരെയെങ്കിലും പേ

രിനുമാത്രം സേനാപതിയാക്കുന്നതായാലും ചുരുങ്ങിയപ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/22&oldid=207817" എന്ന താളിൽനിന്ന് ശേഖരിച്ചത്