താൾ:Mevadinde Pathanam 1932.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) അഞ്ചാമങ്കം

ഓരുമ്പോളിതിൽ മാനത്തു നിന്നൊരു ദാരുണമാമിടിത്തീ പതിച്ചിതോ? വീറണച്ചിടും ചെങ്കൊടിക്കൂറകൾ പാറുന്നില്ലിശ്ശിഖരതലങ്ങളിൽ. ശോചനീയമാമിക്കാഴ്ച കാൺകവേ ലോചനങ്ങളിരുളിൽ മുഴുകുന്നു. കുഞ്ജവൃന്ദത്തിൽ ഖേചരജാലത്തിൻ മഞ്ജുഗാനങ്ങൾ കേൾപ്പതില്ലെങ്ങുമേ പുഷ്പമേന്തും മരന്ദം ഭുജിക്കുവാൻ ഷൾപദങ്ങളുമെത്താതെയായിതു. ചന്ദ്രമണ്ഡലം മങ്ങി മലയാദ്രി- മന്ദമാരുതനിങ്ങു വരാതെയായ് മന്ദതീരയായ് വന്നുള്ള വാഹിനി തന്ദ്രമായ് കാണെക്കാണെവരളുന്നു. മംഗലാരവമില്ല വനങ്ങളിൽ തുംഗഘോഷങ്ങൾ ജാനപദത്തിലും ആപൽകൂപന്തിൽ നിന്നിതാകേൾക്കുന്നു സ്ത്രീപുമാന്മാർ മുഴക്കുന്നരോദനം ഇന്നുവീരരാം രാജപുത്രക്കെഴും മിന്നൽനേരസി മിന്നുന്നതില്ലഹോ! സുന്ദരാംഗിമാർ ഭീതിമുഴുക്കയാ- ലിന്നലങ്കാരവസ്ത്രവിഹീനാരായ്. അന്ധകാരംഗ്രസിച്ചു മേവാഡിനെ മന്ഥരസുഖം നാമാവശേഷമായ്

ചാരണരുടെ ഗീതമാധുര്യ്യത്താൽ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/194&oldid=217364" എന്ന താളിൽനിന്ന് ശേഖരിച്ചത്