മേവാഡിന്റെ പതനം (ആറാം
ധീരതയാർന്നു മേവാഡുമേവുന്നു സൌഖമിന്നിതില്ലാതെയാകിലും സൽക്കഥകൾക്കഴിവു ഭവിക്കുമോ? എന്നു ചാരണരിക്കഥപാടുന്ന- തന്നുശൂന്യമേവാഡും മുഴങ്ങട്ടെ! (മൂന്നു ഭടന്മാരോടുകൂടി ഹിദായത്താലി പ്രവേശിക്കുന്നു) ഹിദാ - നിങ്ങളാരാണു? സത്യ - ഞാനൊരു ചാരണിയാണു്. ഹിദാ - നിങ്ങളെല്ലായിടത്തും ഈ പാട്ടുപാടിക്കൊണ്ടുതന്നെ നടക്കയാണോ? സത്യവ - അതേ, ഇതുതന്നെയാണു ഞങ്ങളുടെ തൊഴിൽ. ഹിദാ - നിങ്ങളിനി ഈ പാട്ടു പാടിക്കൂടാ സത്യ - എന്തുകൊണ്ടു? ഹിദാ - ഈ രാജ്യമിപ്പോൾ നിങ്ങളുടേതല്ല; മുഗളന്മാരുടെയാണു. സത്യവ - മുഗളന്മാർക്കു വിജയം ഭവിക്കട്ടെ! മേവാഡു സ്വതന്ത്രമായിരുന്നകാലത്തോളം ഞങ്ങൾ യുദ്ധം ചെയ്തു. എന്നാൽ മേവാഡു തലതാഴ്ത്തി മുഗളന്മാരുടെ പ്രഭുത്വമെപ്പോൾ മാനിച്ചുവോ അതുമുതൽ ഞങ്ങൾക്കു മുഗളന്മാരോടു യാതൊരു കലഹവുമില്ല. എന്നാൽ ഞങ്ങൾക്കു വിലപിക്കപോലും പാടില്ലെന്നോ? അല്ലയോ യോദ്ധാവേ! ലോകത്തിലെല്ലാജനങ്ങളുമവരുടെ അമ്മമാരെ സ്നേഹിക്കുന്നു; ഭാഗ്യഹീനരായ മേവാഡുവാസികൾമാത്രം അമ്മയോടുള്ള സ്നേഹമുപേക്ഷിച്ചു കളയണമെന്നോ?
ഹിദാ - അതല്ല, നിങ്ങളീ പാട്ടുപാടിക്കൂടാ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.