Jump to content

താൾ:Mevadinde Pathanam 1932.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ആറാം

ഗജ - ഞാനീദുർഗ്ഗത്തിൽ പ്രവേശിക്കാൻ ഭാവിക്കയാണു്. റാണ - രാജകീയാതിഥിയായിട്ടോ? റാണാ അമരസിംഹൻ നിങ്ങളെ യഥോചിതം ആദരിക്കയും സൽകരിക്കയും ചെയ്യുന്നുണ്ടു. മുഗളന്മാരുടെ പട്ടി! ഇതാ നിനക്കു യോജിച്ച അതിഥിസൽക്കാരം. (ഗജസിംഹനെ ചവിട്ടി വീഴ്ത്തുന്നു.) റാണ - എടോ ധീരഭട! ദുർഗ്ഗത്തിന്റെ വാതിൽ തുറക്കുക. (വാതിൽ തുറന്നശേഷം മുഗളഭടന്മാരോടു) ഇനി നിങ്ങളെല്ലാവരും തിരികെ പോയ്ക്കോളിൻ. (റാണ ദുർഗ്ഗത്തിൽ കടക്കുന്നു. വാതിലടയുന്നു.)

സ്ഥാനം - മേവാഡു പർവ്വതത്തിലെ ഒരു വഴി. സമയം - സന്ധ്യ. (സത്യവതിയും അരുണസിംഹനും കുറേ ചാരണികളും) (ചാരണികൾ പാടുന്നു.) വീണിതസ്മന്മനോരാജ്യമാളിക വീണാതന്ത്രിയും നൂറുനുറുങ്ങിതു എന്തു പാടുന്നതിന്നു മേവാഡിന്റെ ഹന്ത! മാഞ്ഞുപോയ് സൌഭാഗ്യസൂര്യ്യനും ഇന്നിപ്പർവ്വതം സത്യം നശിച്ചതായ്

ഭഗ്നശോഭമായ് മഗ്നമായല്ലലിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/193&oldid=217363" എന്ന താളിൽനിന്ന് ശേഖരിച്ചത്