താൾ:Mevadinde Pathanam 1932.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (നാലാം

മഹാബ - ഞാനിതാ ആയുധം വെക്കുന്നു. ഗോവിന്ദ - മഹാബത്തു്! ഞാൻ നിങ്ങളെ വിട്ടയക്കില്ല. ആയുധമെടുത്തുകൊൾക. ഞാനിന്നു മരിക്കാനാണു വന്നിരിക്കുന്നതു. തീർച്ചയായും മരിക്കും. ആയുധമെടുക്കു. ഞാൻ വിട്ടയക്കില്ല, (ഗോവിന്ദസിംഹനാക്രമിക്കുവാൻ ഭാവിക്കുന്നു. ഇതിനിടയിൽ പിന്നിൽനിന്നു ഗജസിംഹൻ ഗോവിന്ദസിംഹനെ വെടിവെക്കുന്നു. ഗോവിന്ദസിംഹൻ വീഴുന്നു.) മഹാബ - ഇതെന്തു? മഹാരാജാവേ! അങ്ങെന്താണീച്ചെയ്തതു? ഗജ - ഇവനെക്കൊന്നു കളഞ്ഞു. മഹാബ - ഇദ്ദേഹമാരാണെന്ന് അങ്ങയ്ക്കു മനസ്സിലായോ? ഗജ - മനസ്സിലായി- വല്ലകള്ളനുമായിരിക്കാം. ഗോവിന്ദ - ഞാനല്ല- അങ്ങയാണു കള്ളൻ. അന്യരാജ്യത്തെ കൊള്ളയിടുവാൻ ഞാൻ വന്നിട്ടില്ല. അതു് അങ്ങയാണു. മഹാബത്തുഖാൻ! പൊയ്ക്കൊൾക. ദുഗ്ഗത്തിലേക്കു പ്രവേശിച്ചോളു. ഇനി നിങ്ങളെത്തടുക്കാനാരുമില്ല. തന്റെ അമ്മയെപ്പിടിച്ചു മുഗളന്മാരുടെ ദാസിയാക്കുക. പുത്രകൃത്യം പൂർത്തിയാക്കുക. അജയ! കല്യാണി!

(ഗോവിന്ദസിംഹൻ പിടഞ്ഞു മരിക്കുന്നു.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/189&oldid=217359" എന്ന താളിൽനിന്ന് ശേഖരിച്ചത്