താൾ:Mevadinde Pathanam 1932.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) അഞ്ചാമങ്കം

ഗോവിന്ദ - നിങ്ങൾ ദുർഗ്ഗത്തിൽ പ്രവേശിക്കുവാനാഗ്രഹിച്ചാലെന്താണു്? ഇല്ലെങ്കിലെന്താണു്? എനിക്കു രണ്ടും സമമാണു്. ഉം, ആയുധമെടുത്തോളൂ. മഹാബ - കേൾക്കണേ. ഗോവിന്ദ - ഇല്ലയില്ല, ഞാൻ യാതൊന്നും കേൾപ്പാനാഗ്രഹിക്കുന്നില്ല. എന്റെ ഹൃദയത്തിൽ ബഡവാഗ്നി ജ്വലിച്ചുകൊണ്ടിരിക്കുന്നു. എനിക്കു പുത്രനില്ല, പുത്രിയില്ല, എനിക്കിനി മരിക്കുക മാത്രമേ വേണ്ടു. എന്റെ അധീനത്തിലിരിക്കുന്ന മേവാഡു മുഗളന്മാരുടെ ചവിട്ടേറ്റു തകർന്നുപോകുന്നതു കാണുന്നതിനു മുമ്പിൽതന്നെ ഞാൻ മരിക്കാനാഗ്രഹിക്കുന്നു. എന്റെ ജാമാതാവായിരുന്നിട്ടും എന്റെ പുത്രിയെ വധിച്ചവനും ഞങ്ങളുടെ ദേശത്തിന്റെ സന്താനമായിരുന്നിട്ടും അന്യന്റെ അടിമയായിത്തീർന്നവനും ഞങ്ങളുടെ ധർമ്മമനുസരിച്ചിട്ടും മുസൽമാനായിത്തീർന്നവനും ഞങ്ങളുടെ രാജാവിന്റെ സഹോദരനായിരുന്നിട്ടും അദ്ദേഹത്തിന്റെ ശത്രുവായിത്തീർന്നവനുമാരോ അവന്റെ കൈകൊണ്ടു മരിക്കണമെന്നാണെന്റെ മോഹം. മഹാബത്തു്! ആയുധമെടുത്തുകൊൾക. മഹാബ - (വാളൂരിക്കൊണ്ടു) അങ്ങുന്നു ശാന്തനായിരിക്കണേ! ഞാനങ്ങയെ ഒരിക്കലും വധിക്കയില്ല. ഗോവിന്ദ - ഞാനൊന്നും കേൾക്കാനാഗ്രഹിക്കുന്നില്ല. നിങ്ങളുടെ രക്ഷയെ നോക്കിക്കൊള്ളു. മഹാബ - ഗോവിന്ദസിംഹ!

ഗോവിന്ദ - എന്നെക്കൊല്ലു- കൊല്ലു!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/188&oldid=217358" എന്ന താളിൽനിന്ന് ശേഖരിച്ചത്