രംഗം) അഞ്ചാമങ്കം
രംഗം അഞ്ച്.
സ്ഥാനം - ഉദയപുരദുർഗ്ഗത്തിന്റെ മുൻഭാഗത്തുള്ളവഴി. സമയം - രാത്രി ദുർഗ്ഗപാലകനായ ഒരു രാജപുത്രഭടനോടുകൂടി അനേകം നഗരികന്മാർ സംസാരിച്ചുകൊണ്ടു നില്ക്കുന്നു) ഒന്നാമൻ - നമ്മുടെ മഹാരാജാവിന്നെന്തിനാ കോട്ടവിട്ടു പുറത്തു പോയിരിക്കുന്നതു? ദുർഗ്ഗപാല - എന്തിനാ പോയിരിക്കുന്നേന്നു് എനിക്കു നിശ്ചയല്യ. എന്നാൽ സേനാപതി മഹാബത്തുഖാൻ മേവാഡിനു വിരോധമായെടുത്ത ആയുധം വെച്ചുവെന്നു ചക്രവർത്തിയ്ക്കു ഒരെഴുത്തയച്ചിട്ടുണ്ടെന്നു കേട്ടു. അതുകൊണ്ടാണു രാജകുമാരൻ വന്നിരിക്കുന്നതു. രാജകുമാരന്റെ ഒരെഴുത്തുംകൊണ്ടു് ഒരു മുഗളദൂതൻ വന്നിരുന്നു. സന്ധി ചെയ്യാനാഗ്രഹമുണ്ടെന്നു് അതിൽ പ്രസ്താവിച്ചിട്ടുള്ളതായി കേട്ടു. മുഗളദൂതൻ പോയി പിറ്റേദിവസം- ഇന്നു രാവിലെ- റാണാ തിരുമനസ്സുകൊണ്ടു കുതിരപ്പുറത്തു കയറി കൂടാരത്തിലേക്കു പോയിട്ടുണ്ടു. രണ്ടാമ - എന്നിട്ടു? ദുർഗ്ഗപാല - പിന്നെയുണ്ടായതെന്തെന്നു് എനിയ്ക്കറിഞ്ഞൂടാ.I മൂന്നാമ - ആണോ തിരുമനസ്സുകൊണ്ടു ഇതുവരെ മടങ്ങിവന്നിട്ടില്ലെ? ദുർഗ്ഗപാല - ഇല്ല.
നാലാമ - അദ്ദേഹത്തിന്റെ കൂടെ പിന്നെയാരാണു?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.