Jump to content

താൾ:Mevadinde Pathanam 1932.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (നാലാം

ധാനത്തേയുമാച്ഛാദനം ചെയ്യുന്നു. സഹിക്കവയ്യേ! അജയ! അജയ!- കല്യാണി - എന്തെല്ലാമാണു വന്നു സംഭവിക്കുന്നതു? ഒന്നും മനസ്സിലാകുന്നില്ലല്ലൊ!. ഇതു സ്വർഗ്ഗമോ ഭൂലോകമോ? ഇവർ ദേവന്മാരോ മനുഷ്യരോ? ഇതു ജീവിതമോ മൃത്യുവോ? ഞാനാര്? ഊഃ (മൂർച്ഛിച്ചുവീഴുന്നു.) സത്യവ - കല്യാണി! കല്യാണി! ഗോവിന്ദ - മകൾ മരിക്കാറായി, മരിക്കട്ടെ. നമുക്കെല്ലാവർക്കുമൊരുമിച്ചു പോകാം- പുത്രൻ, പുത്രി, ഞാൻ, മേവാഡ് ഒക്കെ ഒരുമിച്ചുതന്നെപോകും. പുത്രൻപോയ്പോയി. പുത്രിയും പോയി. ഈ മേവാഡു്- എന്റെ പ്രിയപ്പെട്ട മേവാഡു്-അതും അതാ മുങ്ങിക്കൊണ്ടിരിക്കുന്നു. മുങ്ങിക്കൊണ്ടിരിക്കുന്നു- അതാ മുങ്ങി പോകട്ടെ, ഞാനും പോട്ടെ! (ഭ്രാന്തനെപ്പോലെ അവിടെ നിന്നും ഓടിപ്പോകുന്നു)

രംഗം നാലു.

സ്ഥാനം - മേവാഡിലെ ഒരു മലയിടുക്കിൽ മഹാബത്തുഖാന്റെ കൂടാരം. സമയം - സന്ധ്യ (മഹാബത്തുഖാൻ പുറത്തുനിന്നുകൊണ്ടു പർവ്വതോപരിയസ്തമിക്കുന്ന സൂര്യ്യനെ നോക്കി നില്ക്കുന്നു) മഹാബ - പോകട്ടെ, അസ്തമയമായി- (മഹാരാജാ ഗജസിംഹൻ പ്രവേശിക്കുന്നു)

ഗജ - ഖാൻസാഹിബേ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/183&oldid=217353" എന്ന താളിൽനിന്ന് ശേഖരിച്ചത്